മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ/പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗം
തിരുവനന്തപുരം: കോൺഗ്രസ്- കമ്മ്യൂണിസ്റ്റ് സർക്കാരുകളും പാർട്ടികളും രാജ്യത്തെ പട്ടിക ജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളോട് കാട്ടിയ വഞ്ച തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എറണാകുളത്ത് നടന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി മുൻ അദ്ധ്യക്ഷൻകൂടിയായ കെ. സുരേന്ദ്രൻ. പ്രസംഗത്തിൽനിന്ന്:
”മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ മണ്ഡലത്തിൽ നൂറുകണക്കിന് വീടുകളുണട് ഇനിയും വൈദ്യുതി ഇല്ലാത്തതായി. ഞാൻ കാണിച്ചുതരാം നൂറുകണക്കിന് വീടുകൾ ഓലമേഞ്ഞതും ടാർപോളിൻ കെട്ടിയതുമായവ. കേരളം രണ്ടുതവണ സമ്പൂർണ്ണ വൈദ്യുതിവൽകൃത ഭവനങ്ങൾ എന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ സംസ്ഥാനമാണ്. പട്ടികജാതി-വർഗ്ഗക്കാർക്ക് ഇന്നും സ്വന്തമായി വീടും വീടുവെക്കാൻ ഭൂമിയും ഇല്ലാത്തതാണ് നമ്മുടെ സ്ഥിതി.
70 വർഷത്തിനിടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പട്ടികജാതി വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച 7200 കോടി രൂപയുടെ ഫണ്ട് വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായതി സിഎജി റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നു. നാലുവർഷമായി പട്ടികജാതി വിഭാഗങ്ങൾക്കുവേണ്ടി അനുവദിക്കുന്ന ഫണ്ടിന്റെ അളവിൽ കുറവുവന്നിരിക്കുകയാണ്.
പട്ടികജാതിക്കാരുടെ സംവരണക്കാര്യം സംസാരിക്കുന്നു. പട്ടിക ജാതി വിഭാഗം അനുഭവിക്കുന്ന സംവരണത്തിന്റെ തോതിൽ കത്തിവെക്കാൻ വേണ്ടി നമ്പർ 10 ജൻപഥിൽനിന്ന് രാജ്യം ഭരിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇവിടെ രംഗനാഥ കമ്മീഷൻ റിപ്പോർട്ട് എന്നൊരു കിനിയമം കൊണ്ടുവന്നു. അന്ന് അതിനെ എതിർക്കാൻ ഭാരതീയ ജനതാ പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇന്ന് ഏറ്റവുമധികം പട്ടിക ജാതിക്കാരായ എംപിമാർ ലോക്‌സഭയിലുള്ളത് ബിജെപിയുടേതാണ്. പട്ടികവർഗ്ഗ എംബപിമാർ ബിജെപിയിലൂടെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടികജാതി-വർഗ്ഗ എംഎൽഎമാർ ബിജെപിയിലാണ്.
കേരളത്തിൽ പട്ടികജാതി മന്ത്രിയില്ലെന്ന് ഇവിടെ പറയുകയുണ്ടായി. ഞങ്ങൾക്ക് അവസരം കിട്ടിയപ്പോൾ ഞങ്ങൾ എന്തുചെയ്തുവെന്ന് പറയാം. പന്തളം മുനിസിപ്പാലിറ്റി ഭരിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. അവിടെ മറ്റുസമുദായാംഗങ്ങൾക്ക് വലിയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. എന്നിട്ടും അവിടെ ഞങ്ങൾ അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചത് പട്ടികജാതി വിഭാഗത്തിൽനിന്ന് ഒരു വനിതയെയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രത്തിൽ ആദ്യമായി വിജയം കിട്ടിയപ്പോൾ അവിടെ 27 വനിതാംഗങ്ങൾ ഉണ്ടായിട്ടും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഞങ്ങൾ വിനിയോഗിച്ചത് ഒരു പട്ടികജാതി വിഭാഗത്തിൽനിന്നുള്ള വനിതയെയാണ് എന്ന് ഓർമ്മിക്കണം. അവസരം കിട്ടിയിടത്തെല്ലാം പട്ടികജാതിയിലായ വിഭാഗങ്ങളുടെ സംവരണവും സ്വത്തും പുരോഗതിയും സംരക്ഷിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
വിസ്മരിച്ചുപോയ ഒരു കാര്യം ഓർമ്മിപ്പിക്കാം. ഇവിടെ നിന്ന് സംവരണ വിഭാഗത്തിൽ വിജയിച്ച് എംപിയായിപ്പോയ രണ്ടുപേർക്ക് നമ്മൾ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ലഭിക്കേണ്ട ആനുകൂല്യം അനർഹമായിട്ടും നൽകി. ഇടതുപാർട്ടിയിലായാലും വലതിലായാലും അത് സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗത്ത് പട്ടികജാതി-വർഗ്ഗ വിഭാഗക്കാർക്കെതിരേ ആക്രമണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നതൊക്കെ വ്യാജമാണ്. രണ്ടാം തവണയും രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ മറ്റൊരു പട്ടിക ജാതി-വർഗ്ഗ വിഭാഗത്തിൽനിന്നുള്ള ദ്രൗപദി മുർമ്മുവിനെ രാഷ്‌ട്രപതിയാക്കിയത് ആണവ ബട്ടന്റെ താക്കോൽ ഏൽപ്പിക്കാൻ കരുത്തു കാണിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാർട്ടി. കേരളത്തിലും ഈ വിഭാഗത്തിനുവേണ്ടി എല്ലാകാലത്തും ശരിയായ നിലപാട് എടുത്തിട്ടുള്ളത് ബിജെപിയാണ്.
















