തെരഞ്ഞെടുപ്പ് 2026 /പ്രചാരണം എങ്ങനെ തിരിയും?
തിരുവനന്തപുരം: വോട്ടിങ് ശതമാനം കുറഞ്ഞാൽ, ഉറപ്പാണ് ഇടതുപക്ഷത്തിന് വിജയമെന്ന് വിധിയെഴുതുന്നതായിരുന്നു പണ്ടത്തെ പതിവ്. കാലത്തതുനെ ന സംഘടിതമായി പോളിങ് ബൂത്തിൽ പോയി വോട്ടുചെയ്ത് കവലകളിൽ തല്ലും ബഹളവുമുണ്ടാക്കി വോട്ടിങ് തടസപ്പെടുത്തുമായിരുന്ന കമ്മ്യൂണിസ്റ്റ് ഗുണ്ടായിസത്തിന്റെ കാലത്തായിരുന്നു ആ പതിവ്. പയ്യെപ്പയ്യെ മറ്റു പാർട്ടിക്കാരും ആദ്യമാദ്യം വോട്ടുചെയ്യാൻ തുടങ്ങിയപ്പോൾ ആ ഫലപ്രവചന സാധ്യത പോയി.
മാത്രമല്ല, സാങ്കേതിക സംവിധാനം കൂടിയപ്പോൾ കാര്യങ്ങൾ കള്ളകത്തരം കാണിക്കുന്നവരുടെ നിയന്ത്രണത്തിൽനിന്നു മാറി.
പ്രചാരണ പരിപാടികളിലൂടെ ഉണ്ടാക്കുന്ന ധാരണകൾ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന കാലവും ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിന്റെയും പ്രകടങ്ങളുടെയും ആളെണ്ണം നോക്കി, ശക്തി നോക്കി വിജയം പറയുന്നകാലം. ഇന്നിപ്പോൾ പ്രചാരണത്തിന് പുതിയ പുതിയ സംവിധാനങ്ങൾ വന്നതോടെ ആ സാധ്യതയും മങ്ങി.
ഇപ്പോൾ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വന്നിട്ടുള്ളതിനാൽ പ്രചാരണം ഒരു പ്രശ്‌നമല്ല. എന്നാലും വെറും 25 ദിവസം മാത്രം പ്രചാരണത്തിനായതിൽ എല്ലാ പാർട്ടിക്കാർക്കും മുന്നണികൾക്കുമുണ്ട് നിരാശയും ആശങ്കയും. പ്രചാരണത്തിന് 25 ദിവസമേ ഉള്ളു, വോട്ടുകഴിഞ്ഞാൽ 25 ദിവസം ഫലം വരാൻ കാത്തിരിക്കുകയും വേണം എന്നാണ് സ്ഥിതി.
കാലം കുറഞ്ഞത് അനുഗുണമാക്കാനാണ് എല്ലാ പാർട്ടികളുടെയും പരിശ്രമം. ആർക്കുകിട്ടും കൂടുതൽ ഗുണമെന്നതാണ് കണ്ടറിയേണ്ടത്.
ബിജെപിയും സിപിഎമ്മും പ്രചാരണ പരിപാടികളിൽ ഏറെ മുന്നിലാണ്. കോൺഗ്രസ്സും യുഡിഎഫും ഇനിയും തുടങ്ങിയിട്ടില്ല. അതിൽ എൽഡിഎഫിന്റെ പ്രചാരണം സർക്കാർ ചെലവിൽ നടത്തിയ പ്രചാരണങ്ങളാണ്. അതിന്റെ സ്വാധീനം ഇപ്പോൾപോലും നിലനിൽക്കുന്നില്ല, അപ്പോൾ അടുത്ത 24 ദിവസംകൂടി ആ വഴിയിൽ നേട്ടമുണ്ടാക്കാൻ എളുപ്പമല്ല.
എന്നാൽ സോഷ്യൽ മീഡിയ, ടെലിവിഷൻ ചർച്ചകൾ, പൊതുയോഗങ്ങൾ, ഗൃഹസമ്പർക്ക സമ്മേളനങ്ങൾ എന്നിവയാണ് പ്രതീക്ഷയുള്ള മേഖല. ദൈർഘ്യം കുറഞ്ഞത് ഏറെ കുറഞ്ഞുപോയി എന്നാണ് പൊതുവേ പരാതി.
ഇനി കുറഞ്ഞകാലംകൊണ്ട് കൂടുതൽ നേടുന്ന ട്വന്റി 20 കളിയുടെ രീതിയായിരിക്കും എല്ലാ പാർട്ടികളും സ്വീകരിക്കുക. അതുകൊണ്ടുതന്നെ ഹിറ്റ് ആൻഡ് റൺ എന്ന മാതൃക സ്വീകരിക്കാനാവും ശ്രമിക്കുക. ആരോപണങ്ങൾ ഉന്നയിക്കുക, അടിസ്ഥാനമില്ലാത്തത് പറയുക, ആക്ഷേപങ്ങൾ വിവാദങ്ങളാക്കുക തുടങ്ങിയ രീതികൾ. വ്യാജ പ്രചാരണങ്ങൾ, പ്രസംഗങ്ങളും ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളുമായിരിക്കും തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ.
എന്നാൽ, ആ തരത്തിലുള്ള കുപ്രചാരണങ്ങൾ, വ്യാജ ദൃശ്യ നിർമ്മിതികൾ തുടങ്ങിയവ കണ്ടെത്താനും കർശന നടപടികൾ എടുക്കാനും പ്രത്യേക വിപുല സംവിധാനങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ട്.
















