ന്യൂദല്‍ഹി : ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ട്രംപിന് വിട്ടുകൊടുക്കാതെ കൊച്ചിയില്‍ നിന്നും ഇറാന്‍ അഭ്യര്‍ത്ഥിച്ച സ്ഥലത്തേക്ക് അയച്ച് ഇന്ത്യ. സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് സംരക്ഷണം നല്‍കുന്ന ഇറാന്റെ ഐആര്‍ഐഎസ് ലവാന്‍ എന്ന കപ്പലിലെ 183 ഇറാനിയൻ നാവികരെയും മറ്റൊരു ഇറാന്‍ കപ്പലിന് നേരെ അമേരിക്ക ടോര്‍പിഡോ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട 45 ഇറാന്‍ നാവികരുടെ മൃതദേഹങ്ങളും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിൽ കൊച്ചിയില്‍ നിന്നും ഇന്ത്യ മടക്കി അയയ്‌ക്കുകയായിരുന്നു.
ആകെ 183 പേരാണ് ഇറാന്റെ ഐആര്‍ഐഎസ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 100 പേരെയാണ് ഇറാന്‍ പറഞ്ഞതുപ്രകാരം അര്‍മേനിയയിലേക്ക് അയച്ചത്. ബാക്കി 83 പേര്‍ കൊച്ചിയില്‍ നാവിക സേന ആസ്ഥാനത്ത് കപ്പലിനൊപ്പം തങ്ങുകയാണ്. കപ്പലിലെ 100 ജീവനക്കാര്‍ക്ക് പുറമെ ഏതാനും ഇറാന്‍ പൗരന്മാരും ഈ വിമാനത്തില്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചിട്ടുണ്ട്.
ഇറാൻ ഏർപ്പാടാക്കിയ ഒരു ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ കൊച്ചിയിൽ നിന്ന് അർമേനിയയിലേക്ക് അയച്ചത്. ശ്രീലങ്കയുടെ കടല്‍പരിധിയ്‌ക്കുള്ളില്‍ അമേരിക്കയുടെ ടോര്‍പ്പിഡോ ആക്രമണമേറ്റ് മുങ്ങിയ ഇറാന്റെ ഐആര്‍ഐഎസ് ദേന എന്ന കപ്പലില്‍ നിന്നും കടലില്‍ മുങ്ങിമരിച്ച 45 ഇറാന്‍ നാവികരുടെ മൃതദേഹങ്ങളും ഇന്ത്യ അര്‍മേനിയയിലേക്ക് അയച്ചു. ഇതിനു മുന്‍പേ ശ്രീലങ്കയിലെ കൊളംബിയയില്‍ ചെന്ന് ഇന്ത്യ ഈ ഇറാന്‍ നാവികരുടെ 45 മൃതദേഹങ്ങളും ഏറ്റുവാങ്ങിയിരുന്നു.
അർമേനിയയിൽ നിന്ന്, കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഐആര്‍ ഐഎസ് ലവാന്റെ 183 ജീവനക്കാരെയും ശ്രീലങ്കയില്‍ വെച്ച് മരിച്ച 45 ഇറാന്‍ നാവികരുടെ അവശിഷ്ടങ്ങളും റോഡ് മാർഗം ഇറാനിലേക്ക് കൊണ്ടുപോകും. .
മാർച്ച് 1 ന്, അടിയന്തര സാങ്കേതിക പ്രശ്‌നങ്ങളും മാനുഷിക കാരണങ്ങളും ചൂണ്ടിക്കാട്ടി, ഐറിസ് ലവനെ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിക്കണമെന്ന ഇറാന്റെ അഭ്യർത്ഥന ഇന്ത്യ അംഗീകരിച്ച് സംരക്ഷണം നല്‍കുകയായിരുന്നു. വലിയൊരു വെല്ലുവിളിയാണ് ഇന്ത്യ ഇതിലൂടെ ഏറ്റെടുത്തത്. കാരണം ഏത് സമയവും അമേരിക്ക ഈ കപ്പലിനെതിരെ ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നാവികസേന ധീരതയോടെ ഇറാന്‍ കപ്പലിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും 24 മണിക്കൂറും ഇന്ത്യന്‍ നാവികസേനയുടെ മുഴുവന്‍ സന്നാഹങ്ങളും കണ്ണില്‍ എണ്ണയൊഴിച്ച് ഐആര്‍ഐഎസ് ലവാന്റെ സംരക്ഷണം ഏറ്റെടുത്ത് ജാഗ്രതയോടെ നിലകൊള്ളുകയാണ്.
ഇറാന്‍ കപ്പലിന്റെ സംരക്ഷണം ഏറ്റെടുത്ത ഇന്ത്യയുടെ നടപടിയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞത് “ഇന്ത്യ ചെയ്തത് ചെയ്യേണ്ട ശരിയായ കാര്യമാണ്” എന്നാണ്. ഇറാൻ വിദേശകാര്യ മന്ത്രിയും ആ വികാരത്തെ അഭിനന്ദിച്ചു.
ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജിയിൽ തല്ക്കാലം ക്ഷാമം ഇല്ല. ഒരു ദിവസം അമ്പത് ലക്ഷം വരെ ബുക്കിംഗ് സ്വീകരിക്കാനുള്ള ശേഷിയാണ് 25000 വരുന്ന ഗ്യാസ് ഏജൻസികൾക്കുള്ളത്. എന്നാൽ ഇന്നലെ ഇത് 87 ലക്ഷം ആയി ഉയർന്നെന്നും ഇതാണ് പരിഭ്രാന്തി ഉണ്ടാക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിനും ഡീസലിനും ഒരു കുറവുമില്ലെന്നും ഇത് കണ്ടയിനറുകളിൽ ശേഖരിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വാണിജ്യ സിലിണ്ടറുകളുടെ മുൻഗണന അടിസ്ഥാനത്തിലുള്ള വിതരണം സംസ്ഥാന സർക്കാരുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു. യുദ്ധം എത്രനാൾ നീളും എന്നത് ആർക്കും അറിയാത്ത സാഹചര്യത്തിൽ ഇറാൻ ഇന്ത്യൻ എണ്ണ ടാങ്കറുകളുടെ നീക്കത്തോട് സഹകരിച്ചു തുടങ്ങിയത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകുകയാണ്. നങ്ങളുടെ ദുരിതം പരമാവധി കുറയ്‌ക്കാനാണ് സർക്കാർ നോക്കുന്നതെന്നും ഇതിനോട് സഹകരിക്കാതെ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണെന്നും നരേന്ദ്ര മോദി ആസമിൽ ആരോപിച്ചു.
















