News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ് : ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ആറാം വർഷവും ദുബായ് നിലനിർത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് (GPCI) റിപ്പോർട്ടിലാണ് ഈ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്.

ജീവിത നിലവാരം, സുസ്ഥിരത, നഗര മികവ് എന്നിവയിൽ ആഗോളതലത്തിൽ ദുബായ് പുലർത്തുന്ന മികവിന് ഈ നേട്ടം അടിവരയിടുന്നു. ഇത് തുടർച്ചയായി ആറാം തവണയാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കുന്നത്. നഗര ശുചിത്വത്തിൽ 100% തൃപ്തി നേടിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Recent Posts