മുംബൈ: കേരള സ്റ്റോറി 2 എന്ന മൂന്ന് സംസ്ഥാനങ്ങളിലെ ലവ് ജിഹാദിനെ തുറന്നുകാണിക്കുന്ന സിനിമ 14ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ പത്തരക്കോടി ലാഭത്തിലേക്ക്. 30 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ സിനിമയുടെ കളക്ഷന്‍ വെള്ളിയാഴ്ചയോടെ 40.61 കോടിയിലേക്ക് ഉയര്‍ന്നു.
കേരളത്തില്‍ നിന്നുള്ളവരാണ് വന്‍തോതില്‍ കേരള സ്റ്റോറി 2 നെ അധിക്ഷേപിച്ചത്.ഒരു ഹിന്ദുപെണ്‍കുട്ടിയെ മുസ്ലിംയുവാവും വീട്ടുകാരും ചേര്‍ന്ന് ബീഫ് തീറ്റിയ്‌ക്കുന്ന വിവാദ രംഗത്തിനെതിരെയാണ് വലിയ ബഹളം ഉണ്ടായത്. വാസ്തവത്തില്‍ മധ്യപ്രദേശില്‍ ഉള്‍പ്പെടെ രണ്ട് സ്ഥലത്ത് ലവ് ജിഹാദിന്റെ ഭാഗമായി സംഭവിച്ച കാര്യം തന്നെയാണ് ഈ സിനിമയില്‍ കാണിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു എസ് എഫ് ഐ നേതാവായ പെണ്‍കുട്ടിക്ക് ലവ് ജിഹാദിനെ തുടര്‍ന്ന് സംഭവിച്ച തകര്‍ച്ചയും ഈ സിനിമയില്‍ ഒരു കഥയാണ്. ആ പെണ്‍കുട്ടിയുടെ നീളമുള്ള സുന്ദരമായ തലമുടി തന്നെ മുസ്ലിം യുവാവ് മുറിച്ച് മാറ്റുകയാണ് ഒടുവില്‍. അയാള്‍ വേറെ വിവാഹം കഴിച്ച ആളാണെന്നും പെണ്‍കുട്ടി തിരിച്ചറിയുന്നതോടെ ഈ എസ് എഫ് ഐക്കാരി തൂങ്ങിമരിക്കുകയായിരുന്നു. ആരും ഈ സിനിമ കാണില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് തെറ്റി. 15 ദിവസത്തില്‍ പത്തരക്കോടി ലാഭം ഉണ്ടാക്കുക എന്നത് നിസ്സാര നേട്ടമല്ല.
ടിക്കറ്റ് വരുമാനം മാത്രമെടുത്താല്‍ മൊത്തം വരുമാനം 46.93 കോടിയാണ്. അതില്‍ നിന്നും നികുതി കുറച്ചാല്‍ കിറ്റുന്ന നെറ്റ് വരുമാനമാണ് 40.61 കോടി. രണ്ടാമത്തെ ആഴ്ച മാത്രം 17.31 കോടി രൂപയുടെ തീയറ്റര്‍ കളക്ഷന്‍ ലഭിച്ചു. അടുത്ത പ്രധാന ഹിന്ദി സിനിമ റിലീസുകള്‍ മാര്‍ച്ച് 18നേ ഉണ്ടാകൂ. അത്രയും ദിവസങ്ങള്‍ കൂടി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് ഓടും.
കാമാഖ്യ നാരായൺ സിംഗ് ആണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സംവിധാനം ചെയ്തത്. വിപുല്‍ അമൃത് ലാല്‍ ഷാ തന്നെയാണ് കേരള സ്റ്റോറി രണ്ടിന്റെയും നിര്‍മ്മാതാവ്.
















