തിരുവനന്തപുരം:’മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് രാഷ്‌ട്രീയത്തെ ബിജെപി കാണുന്നതെന്ന് സംസ്ഥാനസെക്രട്ടറി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിലും സിപിഎമ്മിലും കുടുംബവാഴ്ചയാണ് നിലനില്‍ക്കുന്നതെന്നും അങ്ങിനെയല്ലാത്തത് ബിജെപി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും തമ്മിലുള്ള സാമ്യതയും ബന്ധവും അക്കമിട്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ നിരത്തിയിട്ടുണ്ട്.
നങ്ങളുടെ പ്രശ്‌നങ്ങളേക്കാൾ സ്വന്തം കുടുംബത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന രാഷ്‌ട്രീയമാണ് ഇരുകൂട്ടരുടേതുമെന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നത്. കുടുംബവാഴ്‌ചയുടെ കാര്യത്തിലും, മക്കളെയും മരുമക്കളെയും രാഷ്‌ട്രീയ പിൻഗാമികളായി വാഴിക്കുന്നതിലും ഇരു പാർട്ടികളും ഒരേ നിലപാട് ഉള്ളവർ ആണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
മൂന്നരക്കോടി മലയാളികളെ സേവിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമുള്ള നിയോഗമായാണ് ബിജെപി/എൻഡിഎ സഖ്യം രാഷ്‌ട്രീയത്തെ കാണുന്നത്. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വേണ്ടി ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന പ്രവർത്തനമികവിന്റെ രാഷ്‌ട്രീയമാണിന്ന് കേരളത്തിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ള, ജമാഅത്തെ ഇസ്ലാമി ബന്ധം ഉൾപ്പെടെയും അദ്ദേഹം എടുത്തുപറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും “രണ്ടല്ല, ഒന്നാണെന്ന്” ഞങ്ങൾ പറയുമ്പോൾ അത് വെറുമൊരു മുദ്രാവാക്യമല്ല; മറിച്ച് നിഷേധിക്കാനാവാത്തൊരു രാഷ്‌ട്രീയ യാഥാർത്ഥ്യമാണ് അത്. ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാൾ സ്വന്തം കുടുംബത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന രാഷ്‌ട്രീയമാണ് ഇരുകൂട്ടരുടേതും. കുടുംബവാഴ്‌ചയുടെ കാര്യത്തിലും, മക്കളെയും മരുമക്കളെയും രാഷ്‌ട്രീയ പിൻഗാമികളായി വാഴിക്കുന്നതിലും, അധികാരഗർവ്വിലുമെല്ലാം ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല.- രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബൂക്ക് പോസ്റ്റില്‍ പറയുന്നു.
ഈ സമാനതകൾ കുടുംബകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രാഷ്‌ട്രീയ സഖ്യം, ശബരിമലയിലെ സ്വർണ്ണക്കൊള്ള, അഴിമതി, കെടുകാര്യസ്ഥത, വികസനവിരുദ്ധ രാഷ്‌ട്രീയം – ഇവയിലെല്ലാം ഇരു പാർട്ടികളും ഒരേ തൂവൽപക്ഷികളാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഈ ഒത്തുകളി രാഷ്‌ട്രീയത്തിൽ നിന്നൊരു മോചനം ജനങ്ങൾ അർഹിക്കുന്നുണ്ട്. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വേണ്ടി ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന പ്രവർത്തനമികവിന്റെ രാഷ്‌ട്രീയമാണിന്ന് കേരളത്തിന് വേണ്ടത്. പുതിയ നിക്ഷേപത്തിനും വ്യവസായങ്ങൾക്കും ഊന്നൽ നൽകുന്ന, യുവാക്കൾക്ക് തൊഴിലും അവസരങ്ങളും ഒരുക്കുന്ന, രാഷ്‌ട്രീയത്തിലെ തീവ്രവാദ ശക്തികളുടെ സ്വാധീനത്തിന് അവസാനമിട്ട് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്ന രാഷ്‌ട്രീയമാണ് നമുക്ക് വേണ്ടത്. മാറ്റത്തിനുള്ള സമയമായിരിക്കുന്നു. നമുക്കത് യാഥാർത്ഥ്യമാക്കാം.- ഫെയ്സ്ബൂക്ക് പോസ്റ്റില്‍ രാജീവ് പറയുന്നു.
















