വാഷിങ്ടണ്‍: യുഎസിലെ എണ്ണ ശുദ്ധീകരണ മേഖലയില്‍ 300 ബില്യണ്‍ കോടിയുടെ വന്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 300 ബില്യണ്‍ ഡോളര്‍ (27.5 ലക്ഷം കോടി രൂപ) നിക്ഷേപത്തില്‍ ടെക്‌സസിലാണ് റിലയന്‍സിന്റെ റിഫൈനറി വരുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് റിലയന്‍സ് നടത്തുന്നത്. അതിന് നന്ദി അറിയിക്കുന്നതായും ട്രംപ് അറിയിച്ചു.
50 വര്‍ഷത്തിനുശേഷം ആദ്യമായാണ് യുഎസില്‍ ഒരു എണ്ണശുദ്ധീകരണശാല സ്ഥാപിക്കുന്നത്. അമേരിക്ക ഫസ്റ്റ് റിഫൈനറിയുടെ പങ്കാളിത്തതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിക്കുകയെന്നും ട്രംപ് അറിയിച്ചു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ റിഫൈനറി റിലയന്‍സിന് സ്വന്തമാണ്. ഗുജറാത്തിലെ ജാംനഗറിലാണിത്.
















