കൊച്ചി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‌റെ (യുഎന്‍എ) ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിന്‍ ഷാ, ഭാര്യ ഷബ്‌ന, മറ്റ് ഭാരവാഹികള്‍ എന്നിവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 1.80 കോടിയുടെ ക്രമക്കേട് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
യുഎന്‍എയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് നല്‍കിയ പരാതിയില്‍ 2019ല്‍ ജാസ്മിന്‍ ഷാ അടക്കം അഞ്ചുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2020ല്‍ ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തു. നഴ്സുമാരില്‍ നിന്നടക്കം പിരിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ഫ്‌ളാറ്റും കാറുകളും മറ്റും വാങ്ങിയെന്നായിരുന്നു പൊലീസ് കേസ്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്‌ളാറ്റുമാണ് ഇപ്പോള്‍ ഇഡി കണ്ടുകെട്ടിയത്.
ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരരംഗത്തുള്ളത്.
















