കോഴിക്കോട്: ബുധനാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയ പാത ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചില്ലെന്നാരോപിച്ച് പൊതുമരാമത്ത് മന്ത്രി മൊഹമ്മദ് റിയാസ് നടത്തിയ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടിയുമായി ബി ജെ പി. കോഴിക്കോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു.
ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷന്‍ കെ പി പ്രകാശ് ബാബുവാണ് ഹെല്‍ത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്.സമാന്തര ഉദ്ഘാടനം മുഹമ്മദ് റിയാസിന്റെ കുത്തകയല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു.
കോഴിക്കോട് ടൗണില്‍ കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് കോടി പതിനേഴു ലക്ഷത്തി നാല്‍പതിനായിരം രൂപ ചിലവിട്ട് നിര്‍മിച്ച വെക്ടര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിലുളള പ്രതിഷേധം കൂടിയായാണ് സമാന്തര ഉദ്ഘാടനം.
















