സാംബാൽ : ഇസ്ലാമിസ്റ്റുകളുടെ അക്രമത്താൽ നശിപ്പിക്കപ്പെട്ട സാംബാൽ ഗ്രാമത്തിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി മസ്ജിദും, മദ്രസയും നിർമ്മിച്ച ഇസ്ലാം പുരോഹിതന് 6.94 കോടി രൂപ പിഴ. നഗരത്തോട് ചേർന്നുള്ള ഗ്രാമമായ സെയ്ഫ് ഖാൻ സരായിയിലാണ്, നഗരത്തിലെ ഇമാം മൗലാന അഫ്താബ് ഹുസൈൻ വാർസിയും സഹോദരൻ മെഹ്താബ് ഹുസൈനും ചേർന്ന് മസ്ജിദ് നിർമ്മിച്ചത് . മരങ്ങൾ നടുന്നതിനായി നീക്കിവച്ചിരുന്ന ഗ്രാമ സമൂഹത്തിന്റെ 1,340 ചതുരശ്ര മീറ്റർ സർക്കാർ ഭൂമിയാണ് ഇവർ കയ്യടക്കിയത്.
61 വർഷം മുമ്പ് നടത്തിയ അനധികൃത നിർമ്മാണം ഒഴിപ്പിക്കാനും ജില്ലാ കോടതി ഉത്തരവിട്ടു. അനധികൃത കയ്യേറ്റം സ്വന്തമായി നീക്കം ചെയ്തില്ലെങ്കിൽ ഭരണകൂടം ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന് എസ്ഡിഎം നിധി പട്ടേൽ പറഞ്ഞു. മൗലാന വാർസിയാണ് ജുമാ മസ്ജിദിന്റെ ഇമാം.പ്രദേശത്ത് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരായ അഫ്താബ് ഹുസൈൻ, മെഹ്താബ് ഹുസൈൻ എന്നിവരെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1970 കളിൽ മരങ്ങൾ നടുന്നതിനായി ഈ സ്ഥലം മാറ്റിവച്ചതായി രേഖകൾ കാണിക്കുന്നു. ഇമാമുകൾ മതസ്ഥലങ്ങളും വീടുകളും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും, ഭൂമി വഖഫ് ബോർഡിന്റേതാണെന്ന അവരുടെ വാദം പരിശോധനയ്‌ക്ക് ശേഷം തെറ്റാണെന്ന് തെളിഞ്ഞുവെന്നും കോടതി പറയുന്നു.
















