മുംബയ്: ട്വന്റി 20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിനെ നായകനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍.ഇയാന്‍ ബിഷപ്പ് അടങ്ങുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. സഞ്ജുവിനൊപ്പം പാകിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാന്‍ ആണ് ഓപ്പണര്‍.
യുഎസ്എ ബൗളര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് 12-ാമനായി .
ടീം: സാഹിബ്സാദ ഫര്‍ഹാന്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രിത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിംഗ് മുസറബാനി, ഷാഡ്ലി വാന്‍ ഷാല്‍ക്വിക് (12ാമന്‍).
















