വാഷിംഗ്ടണ്‍ : ഇറാന്‍ യുദ്ധം മൂലം എണ്ണവില ഉയരുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് യുഎസ് പ്രസിഡന്‍റ് ട്രംപാണ്. കാരണം വെനസ്വേലയില്‍ നിന്നെടുക്കുന്ന എണ്ണയില്‍ ദിവസേന അഞ്ച് കോടി ബാരല്‍ വരെ എണ്ണയാണ് യുഎസ് ദിവസം തോറും വിറ്റഴിക്കുന്നത്. അത്രയും വലിയ വരുമാനമാണ് യുഎസിന് വന്നുചേരുന്നത്. വെനസ്വേലയില്‍ നടത്തിയ യുദ്ധത്തിന്റെയും ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെയും ചെലവിനപ്പുറം വന്‍വരുമാനമാണ് ഈ വകയില്‍ അമേരിക്ക വാരിക്കൂട്ടുക.
ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയാലും ട്രംപിനെ സംബന്ധിച്ചിടത്തോളം ലാഭം തന്നെ. പക്ഷെ ഈ യുദ്ധം കാരണം ലോക സമ്പദ് വ്യവസ്ഥ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുക്കും. എണ്ണയും പ്രകൃതിവാതകവും കിട്ടാനില്ലാത്ത സ്ഥിതിവിശേഷത്തില്‍ ലോക സമ്പദ് വ്യവസ്ഥ തന്നെ തകര്‍ന്നേക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
എന്നിട്ടും യുദ്ധം നിര്‍ത്താനുള്ള ഒരു തീരുമാനവും യുഎസില്‍ നിന്നോ ഇസ്രയേലില്‍ നിന്നോ ഇറാനില്‍ നിന്നോ ഇല്ല. ട്രംപിന്റെ ആഗ്രഹങ്ങള്‍ക്ക് നേര്‍വിപരീതമായി യുഎസിന് വെറുപ്പുള്ള ആയത്തൊള്ള ഖമേനിയുടെ മകന്‍ മുജ്താബ ഖമേനിയെയാണ് ഇറാനില്‍ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. മൊജ്താബയെ വധിക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം തന്നെ പ്രസ്താവിച്ചിരുന്നു. ഇറാനിലെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണശാലകളും കത്തിക്കുക വഴി യുദ്ധം രൂക്ഷമാക്കുകയാണ് ഇസ്രയേല്‍. യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് എന്നീ യുഎസ് യുദ്ധക്കപ്പലുകള്‍ ഇപ്പോഴേ ഇറാന്‍ തീരത്ത് ഉണ്ട്. മൂന്നാമത്തെ മറ്റൊരു യുദ്ധക്കപ്പലായ ജോര്‍ജ്ജ് ഡബ്ള്യും ബുഷ് ഇറാന്‍ തീരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം വൈകാതെ കരയുദ്ധം ആരംഭിക്കുമെന്നാണ്. എന്തായാലും ഇറാന്‍ ഭരണം ഖമേനിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി, പഴയ ഷാമാരുടെ കുടുംബത്തെ ഏല്‍പിക്കുക എന്നത് തന്നെയാണ് ട്രംപിന്റെ ലക്ഷ്യം.
















