അങ്കാറ: ഇറാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ നാറ്റോ വ്യോമ പ്രതിരോധ സേന തകര്‍ത്തതായി തുര്‍ക്കി ദേശീയ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. തെക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലെ സാഹിന്‍ബെ ജില്ലയ്‌ക്ക് മുകളിലൂടെയുള്ള മിസൈലാണ് തകര്‍ത്തത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവായിട്ടില്ല.
ദേശീയ വ്യോമാതിര്‍ത്തിയും അതിര്‍ത്തി സുരക്ഷയും സംരക്ഷിക്കാനുള്ള കഴിവും ദൃഢനിശ്ചയവും തങ്ങള്‍ക്കുണ്ടെന്ന് തുര്‍ക്കി മുന്നറിയിപ്പു നല്‍കി. മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുദ്ധം ആരംഭിച്ചശേഷം തുര്‍ക്കിയിലേക്ക് ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കുന്നത് ഇതാദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
















