തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം മമ്മൂട്ടിയ്‌ക്കെതിരെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ ആളിക്കത്തിയിട്ടും ഇതൊന്നുമറിയാതെ ഒളിച്ചിരിക്കുന്ന ഒരാളുണ്ടായിരുന്നു- സാക്ഷാല്‍ ജോണ്‍ ബ്രിട്ടാസ്. അല്ലെങ്കില്‍ വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് എന്തുകൊണ്ടാണ് മമ്മൂട്ടിയ്‌ക്ക് ഇത്രയും നാണക്കേടുണ്ടായിട്ടും അതില്‍ ഇടപെടാതെ മൗനം പാലിച്ചത്? ബ്രിട്ടാസിന്റെ ഈ മൗനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഒരു പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസും മമ്മൂട്ടിയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. വെറുതെ ഇടിച്ചു കയറുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാര്‍ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. മമ്മൂട്ടിയ്‌ക്കെതിരെ നിന്നില്ലെങ്കില്‍ ന്യൂനപക്ഷവോട്ടുകള്‍ ചോരുമോ എന്നതായിരുന്നു ഇവരുടെ ഭയം.
വയനാട്ടിലെ മുണ്ടക്കൈ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കവേ വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് തുടര്‍ച്ചയായി മമ്മൂട്ടിക്ക് പിന്നാലെ നടന്നപ്പോള്‍ സഹികെട്ട് മമ്മൂട്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധിയായി ചുരുങ്ങാതിരിക്കാനായിരുന്നു മമ്മൂട്ടിയുടെ ശ്രമം. പക്ഷെ അതിന് ശേഷം സിപിഎം ഗുണ്ടയായ അര്‍ജുന്‍ ആയങ്കിവരെ മമ്മൂട്ടിയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു. എന്തിന് മമ്മൂട്ടിയുടെ കക്കൂസില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കിവിടുന്നു എന്ന പരാതിയുമായി മമ്മൂട്ടിയുടെ താമസിക്കുന്ന കൊച്ചിയിലെ വീടിന്റെ അയല്‍ക്കാരന്‍ വരെ രംഗത്ത് വന്നു. ആര്‍ക്കും മമ്മൂട്ടിയെ പഞ്ഞിക്കിടാം എന്ന അവസ്ഥ വന്നിട്ടും ഈ ജോണ്‍ ബ്രിട്ടാസ് ഇന്ത്യയിലൊന്നം ഇല്ലായിരുന്നോ എന്നാണ് ചോദ്യം ഉയരുന്നത്.
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും നടന്‍ ജോയ് മാത്യുവും വരെ മമ്മൂട്ടിയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല എന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. മമ്മൂട്ടിയെ ഉപയോഗിച്ച് നേട്ടങ്ങള്‍ ഏറെ ഉണ്ടാക്കിയ ജോണ്‍ ബ്രിട്ടാസിന്റെ വായില്‍ അമ്പഴങ്ങയായിരുന്നോ എന്നും ചിലര്‍ രോഷത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
















