കൊച്ചി: നിര്‍മിതബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കള്‍ ദിവ്യാംഗരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്. സക്ഷമയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചേര്‍ന്ന് 55 ദിവ്യാംഗര്‍ക്കായി നല്‍കിയ ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായുള്ള സക്ഷമയുടെ പ്രവര്‍ത്തനം മഹത്തരമാണെന്നും ജസ്റ്റിസ് നഗരേഷ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും ദിവ്യാംഗര്‍ക്കുമായുള്ള സേവനം സമാജത്തിന്റെ കടമയാണെന്നും അദ്ദേഹം തുടര്‍ന്നു. കോതമംഗലത്ത് നിന്നുളള ബോസ് ജോര്‍ജിന് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ ജസ്റ്റിസ് നഗരേഷ് നല്‍കി.
തൃപ്പൂണിത്തുറ നഗരസഭയിലെ ബഡ്‌സ് സ്‌കൂളുകളുടെ വികസനത്തിന് 50 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. പി.എല്‍. ബാബു പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ഗീതിക വര്‍മ്മ, സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍.ഹരിദാസ്, ചെന്നൈ ഐഐടി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ -കം- വീല്‍ചെയര്‍ നിര്‍മിച്ച് ലഭ്യമാക്കിയ നിയോ മോഷന്‍ കമ്പനി പ്രതിനിധി സിദ്ധാര്‍ത്ഥ് ദാഗ, തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാധിക വര്‍മ്മ, നഗരസഭാ കൗണ്‍സിലര്‍ ഡെയ്‌സണ്‍ പി.ആര്‍, സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരന്‍ തുടങ്ങിയര്‍ സംസാരിച്ചു. സക്ഷമ സംസ്ഥാന ഖജാന്‍ജി ടി.എം കൃഷ്ണകുമാര്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് ആര്‍. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.
















