തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത് പൊങ്കാലയിട്ട റെനീഷ റഹീമിന് ട്രോളുകളും തെറിയഭിഷേകവും. നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത് എന്ന ചോദ്യമാണ് റെനീഷ റഹിം നേരിടേണ്ടി വന്നത്.
പൊങ്കാലയിടാന്‍ ഇത്രയ്‌ക്ക് ആര്‍ത്തിയാണെങ്കില്‍ പിന്നെ മതം മാറിക്കൂടെയെന്നും സ്വന്തം സമുദായത്തില്‍പ്പെട്ട പലരും ചോദിച്ചതും റെനിഷ റഹിമിനെ വിഷമിപ്പിച്ചു. ബിഗ്ബോസ് അഞ്ചാം സീസണില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയായിരുന്നു സീരിയല്‍ നടി കൂടിയായ റെനീഷ. സീതാകല്യാണം എന്ന സീരിയലിലൂടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടത്.
സ്വന്തം അധ്വാനഫലം കൊണ്ട് മുത്തശ്ശിയ്‌ക്ക് വീട് വെച്ചുകൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. എന്തായാലും പൊങ്കാലയിട്ടതിന്റെ പേരില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ റെനീഷ് റഹ്മാന്‍ കാര്യമാക്കുന്നില്ല.
റെനിഷയുടെ പൊങ്കാലയെ കേരള സ്റ്റോറിയുമായി ബന്ധപ്പെടുത്തി ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചിന്തോദ്ദീപകമായി. ആ കുറിപ്പ് ഇങ്ങിനെ: “ഹിന്ദു പെൺകുട്ടികൾ ഹിജാബ് ധരിക്കുമ്പോഴും ഹിന്ദുക്കൾ നോമ്പ് എടുക്കുമ്പോഴും ഹിന്ദു ക്ഷേത്രങ്ങളിൽ വെച്ച് നോമ്പുതുറ നടത്തുമ്പോഴും ഹിന്ദുക്കൾ മതേതരത്വം തെളിയിക്കാൻ വേണ്ടി ബീഫ് കഴിക്കുമ്പോഴും മാത്രം മതിയോ റിയൽ കേരള സ്റ്റോറി എന്ന ചാപ്പ? ഇതൊന്നും തിരിച്ചു പാടില്ലേ? റെനീഷയുടെ സ്ഥാനത്ത് ഏതെങ്കിലും ഒരു ഹിന്ദു നടി ആയിരുന്നുവെങ്കിൽ ഇതുപോലെ ഒരു മുസ്ലിം മതാചാരത്തിൽ പങ്കെടുത്തതെങ്കിൽ, നിരവധി ആളുകൾ ആയിരിക്കും അതിനെ പൊക്കിപ്പിടിച്ചുകൊണ്ട്, “റിയൽ കേരള സ്റ്റോറി” എന്നാൽ ലേബലും ഒട്ടിച്ചു ഇപ്പോൾ പ്രചരണം നടത്തിയിട്ടുണ്ടാവുക. ഒരുപക്ഷേ മുഖ്യമന്ത്രി ഉൾപ്പെടെ അത് ഷെയർ ചെയ്യുകയും ചെയ്തെന്നിരിക്കും. ഇപ്പോൾ മനസ്സിലായല്ലോ കേരള സ്റ്റോറി വെറും പ്രൊപ്പഗോണ്ട സിനിമയല്ല എന്ന്!”.
















