കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവർ ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ച് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍. സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ഇതുവരെ എൻ വാസു അടക്കം അഞ്ചുപേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ട്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇഡി. അതേസമയം, കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചു.












