Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരത്തിലാകെ ഉത്സവം; ആറ്റുകാലമ്മയ്‌ക്ക് നാളെ പൊങ്കാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:56 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ഭക്തജനലക്ഷങ്ങളുടെ ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് നാളെ വിരാമമാകും. ലോക പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. തലസ്ഥാന നഗരവും പരിസര പ്രദേശങ്ങളും നാളെ കണ്‍തുറക്കുന്നത് പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്കാണ്. ഭക്തിയുടെ ലഹരിയിലാണ് തലസ്ഥാന നഗരം.

കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തിയതു മുതല്‍ പ്രാര്‍ത്ഥനയുമായി ഭക്തലക്ഷങ്ങള്‍ പൊങ്കാലയുടെ പുണ്യദിനത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഭക്തര്‍ ബന്ധുവീടുകളിലും ക്ഷേത്രത്തിനു സമീപമുള്ള സ്ഥലങ്ങളിലുമായി പെണ്ടാങ്കാല അടുപ്പുകള്‍ തയ്യാറാക്കിക്കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ 10 കിലോമീറ്ററിലേറെ ചുറ്റളവില്‍ പൊങ്കാലയ്‌ക്കായി ഭക്തര്‍ തിങ്ങിനിറയും. 30 ലക്ഷത്തിലധികം പേര്‍ പൊങ്കാല അര്‍പ്പിക്കാനെത്തുമെന്നാണ് പ്രതീക്ഷ.

നാളെ രാവിലെ 9.45ന് അടുപ്പ് വെട്ടും. അതിനുശേഷം ക്ഷേത്രതന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീപകര്‍ന്ന ശേഷം അദ്ദേഹം അതു സഹമേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ തെളിക്കും. അതോടെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരും. ഉച്ചയ്‌ക്ക് 2.15 ന് ആണ് പൊങ്കാല നിവേദ്യം. നാളെ ചന്ദ്രഗ്രഹണം ആയതിനാല്‍ 3.10ന് നട അടയ്‌ക്കും. രാത്രി 7 മണിവരെ ദേവീ ദര്‍ശനം ഉണ്ടായിരിക്കില്ല.

ഒരുവര്‍ഷത്തെ കാത്തിരിപ്പോടെ വ്രതംനോറ്റ് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകളും നഗരത്തിലെ വിവിധ ക്ഷേത്ര കമ്മിറ്റികളും യുവജന സംഘടനകളും ക്ലബ്ബുകളുമെല്ലാം ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും കുടിവെള്ളമൊരുക്കുന്നതിനുമുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. സേവാഭാരതി ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് ചികിത്സാ സഹായത്തിനായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തയ്യാറാക്കിയിട്ടുണ്ട്. സൗജന്യ ആംബുലന്‍സ് സേവനവും ഒരുക്കി.

പൊങ്കാലയുടെ നടത്തിപ്പിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏകോപനമൊരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ദക്ഷിണ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. സ്ഥിരം ട്രെയിനുകള്‍ക്ക് താല്ക്കാലിക സ്‌റ്റോപ്പുകളും സമയ പുനഃക്രമീകരണവും ഏര്‍പ്പെടുത്തുകയും ചെതു. ജില്ലയിലെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു പ്രത്യേക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. ഹരിത ചട്ടം പാലിച്ചാകും പൊങ്കാല ഉത്സവം. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ നാളെ ഉച്ചവരെ നഗരത്തില്‍ ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറ്റുകാലില്‍ നാളെ
നാളെ രാവിലെ 9.15ന് ശുദ്ധപുണ്യാഹം
9.45ന് അടുപ്പ്‌വെട്ട്, പൊങ്കാല
ഉച്ചയ്‌ക്ക് 2.15ന് ഉച്ചപൂജ, പൊങ്കാല നിവേദ്യം
2.40ന് ഉഷഃശ്രീബലി, ഉച്ചശ്രീബലി
വൈകിട്ട് 3.10ന് നട അടയ്‌ക്കല്‍
ചന്ദ്രഗ്രഹണമായതിനാല്‍ വൈകിട്ട് 3.10 മുതല്‍
7മണി വരെ ദേവീദര്‍ശനം ഉണ്ടായിരിക്കുന്നതല്ല
രാത്രി 7.00ന് നട തുറക്കല്‍
7.30ന് ദീപാരാധന
8.30ന് കുത്തിയോട്ടം ചൂരല്‍ക്കുത്ത്
10.45ന് പുറത്തെഴുന്നളളിപ്പ്

 

Tags: Attukal Devi TempleAttukal Pongala festivalആറ്റുകാല്‍ പൊങ്കാലAttukal Ponkala 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ മാല മോഷണം; നാല് സ്ത്രീകള്‍ പിടിയില്‍

പൊങ്കാലയ്ക്കുശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് നഗര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്നു
Kerala

ആറ്റുകാല്‍ പൊങ്കാല: മന്ത്രി വലിഞ്ഞു; എണ്ണയിട്ട യന്ത്രം പോലെ നഗരസഭ

പിരിവിനായി അടിച്ചിറക്കിയ രസീത്‌
Kerala

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വാഹന പാര്‍ക്കിങ്ങിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അനധികൃത പണപ്പിരിവ്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍
Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.