Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു പരിഹാരവുമില്ലാതെ സിഎം വിത്ത് മി; നിര്‍ത്തിക്കൂടേയെന്ന് പരാതിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:48 am IST
in Kerala

പാലക്കാട്: പരിഹാരം ഉറപ്പ് എന്ന പേരില്‍ ആരംഭിച്ച സിഎം വിത്ത് മി അഥവാ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്ന പൊതുജന പരാതി പരിഹാര സെന്ററില്‍ നൂറുകണക്കിന് പരാതികള്‍ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്നതായി പരാതി. ജനങ്ങളെ പരിഹാസ്യരാക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നു.

പരാതി നല്‍കിയവരെ 48 മണിക്കൂറിനുള്ളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം അറിയിക്കുമെന്നാണ് സിഎം വിത്ത് മിയില്‍ നിന്ന് കിട്ടുന്ന വിവരം. എന്നാല്‍ പരാതിക്കാര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതല്ലാതെ നല്‍കിയ പരാതികളില്‍ യാതൊന്നും ഇതുവരെയും പരിഹരിച്ചിട്ടില്ലെന്നാണ് വിവിധ ജില്ലകളിലെ പരാതിക്കാര്‍ ആരോപിക്കുന്നത്. പരാതിക്കാരുടെ ആവലാതികളില്‍ പലതും പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണുതാനും. ഇതില്‍ കെട്ടിട നിര്‍മാണ ലേബര്‍ സെസ്സ് നിര്‍ണയ അപാകത, അനുമതിയില്ലാതെയുള്ള നിര്‍മാണങ്ങള്‍ സര്‍ക്കാറിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം, കെ സ്മാര്‍ട്ട് പരാതികള്‍, ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍, വാളയാര്‍ എച്ച്‌ഐവി പരിശോധന കേന്ദ്രം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, മലപ്പുറം നെടുങ്കയം ഇരുമ്പ് പാലത്തിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ വനം വകുപ്പിന്റെ അനാസ്ഥ തുടങ്ങിയ നിരവധി പരാതികള്‍ തുടക്കത്തിലേ നല്‍കിയവയാണെന്ന് പരാതിക്കാര്‍ പറയുന്നു.

ഇപ്പോഴും വിളിച്ച് ചോദിച്ചാല്‍ നോഡല്‍ ഓഫീസര്‍ പരിശോധിക്കുന്നുണ്ടെന്ന പരിഹാസ്യ മറുപടിയാണ് കിട്ടുന്നത്. 48 മണിക്കൂറിനുള്ളില്‍ പരമാവധി പരിഹാരമെന്ന ഉറപ്പാണ് ആറ് മാസം കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാത്തത്. പരാതി പരിഹരിക്കാതെ പരിഹരിച്ചതായുള്ള അറിയിപ്പ് നല്‍കി പരാതിക്കാരെ സിഎം വിത്ത് മി തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സിഎം വിത്ത് മിയിലേക്ക് ആരും പരാതി അറിയിച്ച് പരിഹാരം കാണുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കരുതെന്നാണ് പരാതി നല്‍കി നിരാശരായവര്‍ അറിയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയിലും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സപ്തംബറിലാണ് സിഎം വിത്ത് മി എന്ന നൂതന പരിപാടി ആരംഭിച്ചത്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് ഇതിന്റെ ഓഫീസ്. പൊതുജന പരാതികളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സിറ്റിസണ്‍ കാള്‍ സെന്ററാണ് ഇവിടെയുള്ളത്. 20 കോടിയാണ് ഇതിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ മാറ്റിവെച്ചത്. ഒരു പ്രയോജനവും പൊതുജനങ്ങള്‍ക്ക് ലഭിക്കാത്ത ഈ പരിപാടി അവസാനിപ്പിച്ചാല്‍ സര്‍ക്കാരിന് ഇതുമൂലം ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് പൊതുജനാഭിപ്രായം.

Tags: മുഖ്യമന്ത്രി എന്നോടൊപ്പംCM with Me programPublic Grievance Redressal Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സിഎം വിത്ത് മി ‘പരിപാടി പാളി: ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു; പാഴാക്കിയത് 20 കോടി

Kerala

സി എം വിത്ത് മി: പരാതികള്‍ ചവറ്റുകൊട്ടയില്‍… ടോള്‍ഫ്രീ ക്യൂവില്‍ തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.