തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. തര്‍ക്കം എഴുതി സമര്‍പ്പിക്കണം.ഇതിനായി സമയം വേണമെന്ന പ്രതിഭാഗ ആവശ്യത്തെ തുടര്‍ന്നാണ് അപേക്ഷ കോടതി മാറ്റിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനായ ശാസ്തമംഗലം അജിത് കോടതിയില്‍ ഹാജരായി. ബലാത്സംഗം ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ഇരയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കിയതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കണം എന്ന് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി കോടതിയില്‍ ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 6ന് വീണ്ടും പരിഗണിക്കും.
















