ന്യൂദല്‍ഹി: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊല്ലുകയും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഭരണം അട്ടിമറിക്കാനും ശ്രമിച്ച ജമാ അത്തെ ഇസ്ലാമിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശില്‍ രക്ഷയില്ല. അവര്‍ രക്ഷപ്പെടാന്‍ ബംഗ്ലാദേശില്‍ നിന്നും ചിതറിയോടുകയാണ്.
കഴിഞ്ഞ ദിവസം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ജമാ അത്തെ ഇസ്ലാമിക്കാരനായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവിനെ ദല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി. ജമാ അത്തെ ഇസ്ലാമി വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാപകാലത്ത് ബംഗ്ലാദേശിലെ ഹിന്ദുവായ പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരിയെ 2024 ആഗസ്ത് അഞ്ചിന് വധിച്ച വിദ്യാര്‍ത്ഥി നേതാവായ അഹമ്മദ് റാസ ഹസനെയാണ് വിമാനത്താവളത്തില്‍ പിടികൂടിയത്.
ജമാ അത്തേ ഇസ്ലാമി വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് ഹിന്ദുവായ എസ് ഐ സന്തോഷ് ചൗധരിയെ അടിച്ചു കൊന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശില്‍ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്‍ അധികാരത്തില്‍ വന്നതോടെ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ നെട്ടോട്ടത്തിലാണ്. കാരണം ഇസ്ലാമിക തീവ്രവാദത്തിന് എതിരെ കര്‍ശന നിലപാടുള്ള പാര്‍ട്ടിയാണ് ബിഎന്‍പി. അതുകൊണ്ട് തന്നെ കലാപകാലത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പിടിക്കപ്പെടുമോ എന്ന ഭയാശങ്കയിലാണ്. അക്കൂട്ടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍ യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ഇന്ത്യയില്‍ എത്തുകയായിരുന്നു.
എന്നാല്‍ ദല്‍ഹിയിലെ വിമാനത്താവളത്തില്‍വെച്ച് തന്നെ അഹമ്മദ് റാസ ഹസനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടനെ ഈ വിദ്യാര്‍ത്ഥി നേതാവിനെ ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയച്ചു. ഫെബ്രുവരി 19നാണ് അഹമ്മദ് റാസ ഹസനെ ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്.
2024 ആഗസ്തില്‍ ആരംഭിച്ച ജമാ അത്തെ ഇസ്ലാമിയുടെ നിഗൂഢ പിന്തുണയോടെ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥികലാപം 2026 ഫെബ്രുവരി 17ന് പുതിയ പ്രധാനമന്ത്രിയായ ബിഎന്‍പി പാര്‍ട്ടി നേതാവ് താരിഖ് റഹ്മാന്‍ അധികാരമെല്‍ക്കുന്നതുവരെ തുടര്‍ന്നിരുന്നു. ഇക്കാലയളവില്‍ നിരവധി ഹിന്ദുപെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. നിരവധി ഹിന്ദുവിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ട്. പക്ഷെ താരിഖ് റഹ്മാന്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയുമായി സഹകരിക്കുന്ന നിലപാടാണ് എടത്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ജമാ അത്തെ ഇസ്ലാമിയുടെ മതമൗലിക നിലപാടിനോടും താരിഖ് റഹ്മാന് എതിര്‍പ്പുണ്ട്. മാത്രമല്ല, ഹിന്ദുക്കളെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ സമൂഹത്തെ മാറ്റുമെന്നും താരിഖ് റഹ്മാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
















