തൃശൂര്‍: മണ്ണുത്തിയിലെ മുളയം ബാലസദനത്തില്‍നിന്ന് എട്ടുമാസം മുമ്പ് കാണാതായ പതിനാറുകാരനെ കണ്ടെത്തി. കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിന് കാണാതായ കുട്ടിയെ ക്രൈംബ്രാഞ്ച് തിരുവില്വാമലയില്‍നിന്നാണ് കണ്ടെത്തിയത്.
പഴയന്നൂര്‍, ചേലക്കര, തിരുവില്വാമല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.തിരുവില്വാമലയില്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കഴുകുന്ന കുട്ടിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. രാജസ്ഥാനിലേക്കു പോകാന്‍ തയാറെടുക്കവെ ആണ് കുട്ടിയെ കണ്ടെത്തിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി കുട്ടിയെ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി.
















