കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കുമെന്ന് സൂചന.മന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം വെളളിയാഴ്ച. നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നശേഷം ആശുപത്രി മാറുന്ന കാര്യം തീരുമാനിക്കും.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മന്ത്രിക്ക് വേദന കുറവുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്.
കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റെന്ന് പരാതിപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കഴിഞ്ഞ രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സാ പുരോഗതി വിലയിരുത്തി.
അതേസമയം, മന്ത്രി നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ അടുത്ത് എത്താനായില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
















