കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ വലഞ്ഞ് രോഗികള്‍.ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് കുടിവെള്ളം കിട്ടാതായത്.
താഴെ വണ്ടിയില്‍ കൊണ്ടുവരുന്ന വെള്ളം വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്. രോഗികള്‍ പുറത്തുനിന്ന് ബക്കറ്റ് വാങ്ങി അതിലാണ് വെള്ളം ശേഖരിക്കുന്നത്.
ബുധനാഴ്ച രാവിലെയോടെയേ വെള്ളം പൂര്‍ണമായും ആശുപത്രിയില്‍ എത്തുകയുളളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രതിദിനം ആയിരത്തിലധികം രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്.
















