ന്യൂദല്‍ഹി: അയേണ്‍ ഡോം എന്ന ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനം ഇന്ത്യയുടെ ഇപ്പോഴുള്ള വലിയൊരു വിടവ് നികത്തുന്ന ഒന്നാണ്. ഇന്ത്യയ്‌ക്ക് ഹൈപ്പര്‍സോണിക് വേഗതയുള്ള ദീര്‍ഘദൂര മിസൈലുകള്‍ തകര്‍ക്കാന്‍ ഇപ്പോള്‍ സുദര്‍ശന്‍ ചക്ര ഉണ്ട്. ഈ സുദര്‍ശന്‍ ചക്രയാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400. ഇതില്‍ ഇന്ത്യയുടെ പ്രതിരോധനിര്‍മ്മാണക്കമ്പനിയായ ഡിആര്‍ഡിഒ നിരവധി മാറ്റങ്ങള്‍ വരുത്തിയതോടെ ഇന്ത്യ ഇതിനെ സുദര്‍ശന ചക്ര എന്ന പേരിട്ട് വിളിക്കുകയായിരുന്നു. ഈയിടെ ഡിആര്‍ഡിഒ ഒരു സവിശേഷമായ വ്യോമപ്രതിരോധ ആയുധ സംവിധാനം കൂടി സുദര്‍ശന്‍ ചക്രയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഒരേ സമയം മൂന്ന് ലക്ഷ്യങ്ങളെ വരെ ഞൊടിയിടയില്‍ അടിച്ചിടാന്‍ കഴിയുന്ന ഒന്നാണ്. മാക് 14 വേഗതിയില്‍ കുതിയ്‌ക്കുന്ന (ശബ്ദത്തേക്കാള്‍ 14 മടങ്ങ് വേഗതയില്‍ കുതിയ്‌ക്കുന്ന) മിസൈലുകളെ വരെ അടിച്ചിടാന്‍ സുദര്‍ശന ചക്രയ്‌ക്ക് സാധിക്കും.
പക്ഷെ ഹ്രസ്വദൂര മിസൈലുകളും റോക്കറ്റുകളും പീരങ്കിഷെല്ലാക്രമണവും ഫലപ്രദമായി തകര്‍ക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും.70 കിലോമീറ്റര്‍ ദൂരത്തിലുള്ള ആക്രമണങ്ങളെ 100 ശതമാനവും ഇല്ലാതാക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും. ഇതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധം പഴുതടച്ച ഒന്നായി മാറും. അയേണ്‍ ഡോമിന് പുറമെ ഇന്ത്യയ്‌ക്ക് ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനവും ഉണ്ട്. റഡാര്‍ സംവിധാനവും മിസൈല്‍ വിക്ഷേപണ വാഹനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് ആകാശ് തീര്‍. ഇതിനും ശത്രുക്കളുടെ മിസൈലുകളെ തകര്‍ക്കാന്‍ കഴിയും. 300 കിലോമീറ്റര്‍ വരെ അകലെയുള്ള ആകാശത്ത് നിന്നുള്ള ശത്രുനീക്കങ്ങളെ സെന്‍സറുകളും റഡാറും നാവിക് എന്ന നാവിഗേഷന്‍ സംവിധാനവും ഉപയോഗിച്ച് അടിച്ചിടാന്‍ ആകാശ് തീറിന് സാധിക്കും.
ഇതോടെ സുദര്‍ശന്‍ ചക്ര, അയേണ്‍ ഡോം, ആകാശ് തീര്‍ എന്നീ മൂന്ന് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ ദീര്‍ഘദൂര, മധ്യദൂര, ഹ്രസ്വദൂര മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്കാവും. ചുരുക്കത്തില്‍, പാകിസ്ഥാന്റെ ആകാശ ആക്രമണങ്ങളെ മുച്ചൂടും മുടിയ്‌ക്കാന്‍ ഇന്ത്യയ്‌ക്കാവും.
















