തിരുവനന്തപുരം: നഗരസഭയുടെ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് ഇന്ന്. ഡപ്യൂട്ടി മേയർ ആശാ നാഥ് ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് തലസ്ഥാന വാസികൾ. അവതരിപ്പിക്കുന്നത് വികസനത്തിനുള്ള ബജറ്റാണെന്നും സർപ്രൈസുകൾ ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്ന ശേഷം ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റിനെ ഏവരുടെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വികസിത കേരളം വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തിരുവനന്തപുരത്ത് അധികാരത്തിലെത്തിയത്. അടിസ്ഥാന വികസന പ്രശ്നങ്ങളിൽ പൂർണമായും ശ്രദ്ധ ചെലുത്തിക്കൊണ്ടായിരിക്കും ബജറ്റ് അവതരണം.
തിരുവനന്തപുരം കോർപ്പറേഷന്റെ ബജറ്റ് രാജ്യം തന്നെ ശ്രദ്ധയോടെ വീക്ഷിക്കുമെന്നതും സുപ്രധാനമാണ്. മേയർ ആമുഖ ഭാഷണം നടത്തിയതിന് ശേഷമായിരിക്കും ഡെപ്യൂട്ടി മേയർ ബജറ്റ് അവതരിപ്പിക്കുക.
















