തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലെ 407 എസ്എച്ച്ഒ മാരെയും സര്‍ക്കാര്‍ സ്ഥലം മാറ്റി. തെരഞ്ഞെുപ്പ് വിജ്ഞാപനം നിലവില്‍ വന്നാല്‍ പിന്നെ മാറ്റം സാധ്യമാവില്ലെന്നതിനാല്‍ സര്‍ക്കാരിനു താത്പര്യമുള്ളവരെ വേണ്ടപ്പെട്ട സ്‌റ്റേഷനുകളില്‍ ഉറപ്പിക്കുന്നതിന്‌റെ ഭാഗമായാണ് തിരക്കിട്ട നടപടി. ഡിവൈഎസ്പി മാരെ നേരത്തെ മാറ്റി നിയമിച്ചിരുന്നു. കോട്ടയം ജില്ലയില്‍ ചുമതലയേല്‍ക്കുന്ന പ്രധാന സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍: മാവേലിക്കരയില്‍ നിന്നും സി.ശ്രീജിത്തിനെ ചങ്ങനാശേരിയിലേക്കും വെണ്‍മണിയില്‍ നിന്നും എം.സി അഭിലാഷിനെ കിടങ്ങൂരിലേക്കും പി.ജെ കുര്യാക്കോസിനെ പാലായില്‍ നിന്നും മരങ്ങാട്ടുപള്ളിയിലേക്കും, കടുത്തുരുത്തിയില്‍നിന്ന് എ.എസ് അന്‍സലിനെ കോട്ടയം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും ആലപ്പുഴ നോര്‍ത്തില്‍നിന്ന് എം.കെ രാജേഷിനെ ഗാന്ധിനഗറിലേക്കും കുത്തിയതോട്ടില്‍ നിന്ന് ജയമോഹനെ വെള്ളൂരിലേക്കും കോട്ടയം ക്രൈംബ്രാഞ്ചില്‍ നിന്നും എസ്എം റിഹാസിനെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്കും വാകത്താനത്തുനിന്ന് പിബി അനീഷിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു.
അടിമാലിയില്‍ നിന്ന് സി വി ലൈജുമോനെ കുറവിലങ്ങാട്ടേക്കും, ഇടുക്കിയില്‍ നിന്ന് ഇ കെ സോള്‍ജിമോനെ വൈക്കത്തേക്കും കട്ടപ്പനയില്‍ നിന്ന് ടി സി മുരുകനെ കോട്ടയം ഈസ്റ്റിലേക്കും മുട്ടത്ത് നിന്നും സന്തോഷ് സജീവിനെ മേലുകാവിലേക്കും ആലപ്പുഴ സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്ന് ഏലിയാസ് പി.ജോര്‍ജിനെ കോട്ടയം സൈബര്‍ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.
ഉദയംപേരൂരില്‍ നിന്ന് ജി.മനോജിനെ തലയോലപ്പറമ്പിലേക്കും മെട്രോ റെയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.രാജേഷിനെ കറുകച്ചാലിലേക്കും
കാലടിയില്‍ നിന്ന് അനില്‍കുമാറിനെ അയര്‍ക്കുന്നത്തേക്കും നോര്‍ത്ത് പറവൂരില്‍ നിന്ന് ഷോജോ വര്‍ഗീസിനെ കുമരകേത്തക്കും മൂവാറ്റുപുഴയില്‍ നിന്നും ബേസില്‍ തോമസിനെ പാലായിലേയ്‌ക്കും മുരിക്കാശേരിയില്‍ നിന്ന് കെഎം സന്തോഷിനെ പാമ്പാടിയിലേക്കും എറണാകുളം നോര്‍ത്തില്‍ നിന്ന് ജിജിന്‍ ജോസഫിനെ എരുമേലിയിലേക്കും അമ്പലമേട്ടില്‍ നിന്ന് സജീവ്കുമാറിനെ മുണ്ടക്കയത്തേക്കും പെരുമ്പാവൂരില്‍ നിന്ന് ജിന്‍സണ്‍ ഡൊമിനിക്കിനെ വാകത്താനത്തും അയ്യമ്പുഴയില്‍ നിന്ന് ടി.കെ ജോസിയെ മണിമലയിലേക്കുംമലയാലപ്പുഴയില്‍ നിന്നും ശ്രീജിത്തിനെ ഈരാറ്റുപേട്ടയിലേക്കും സ്ഥലം മാറ്റി
മുളന്തുരുത്തിയില്‍ നിന്നും സി സി ബസന്തിനെ കടുത്തുരുത്തിയിലേക്കും കടയ്‌ക്കലില്‍ നിന്നും സുബിന്‍ തങ്കച്ചനെ മണര്‍കാട്ടേക്കും കുളത്തൂപ്പുഴയില്‍ നിന്നും ബി.അനീഷിനെ തൃക്കൊടിത്താനം സ്റ്റേഷനിലേക്കും പമ്പയില്‍ നിന്നും സികെ മനോജിനെ കാഞ്ഞിരപ്പള്ളിയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
















