തിരുവനന്തപുരം:രാഹുല്‍ മാങ്കുട്ടത്തില്‍ എം എല്‍ എയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍. രാഹുലിനെതിരെ ചുമത്തിയ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസിലാണ് ഇത്.
പരാതിക്കാരിയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.കഴിഞ്ഞ പതിനേഴിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ വാട്‌സ് ആപില്‍ വിളിച്ചിരുന്നു.
ഇത് സംബന്ധിച്ച് പരാതിക്കാരി ക്രൈംബ്രാഞ്ചിന് പരാതി നല്‍കി.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 28 ന് രാഹുല്‍ മാങ്കുട്ടത്തില്‍ എം എല്‍ എയോ അഭിഭാഷകനോ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
















