കാഞ്ഞങ്ങാട്: കേരളത്തിലെ കര്‍ഷക മേഖലയേയും കര്‍ഷകത്തൊഴിലാളികളേയും സംരക്ഷിക്കുവാനും കൃഷി ഒരു തൊഴില്‍ എന്ന നിലയില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന നയങ്ങള്‍ പ്രഖ്യാപിക്കണമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി മുരളീധരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാവുങ്കാല്‍ കേരള സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷിക മേഖലയുടെ തകര്‍ച്ച ജന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പരമ്പരാഗത കര്‍ഷക തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാതെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് സമയബന്ധിതമായി നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷന്‍ പ്രസിഡന്റ് ബി. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക തൊഴിലാളി മഹാസംഘ് ദേശീയ പ്രസിഡന്റ് കെ.എന്‍. മോഹനന്‍, സംഘടിത മേഖല സംസ്ഥാന പ്രഭാരി എം.പി. ചന്ദ്രശേഖരന്‍, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍, സംസ്ഥാന സമിതി അംഗം വി.വി. ബാലകൃഷ്ണന്‍, ബിഎംഎസ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ. വി. ബാബു, ഫെഡറേഷന്‍ ഭാരവാഹികളായ റ്റി.എം. പ്രശാന്ത്, സുനില്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ബി. രാജശേഖരന്‍ പ്രസിഡന്റ് (ആലപ്പുഴ), എസ്. രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറി (പാലക്കാട്), ജെ. മനോജ് ട്രഷറര്‍ (ആലപ്പുഴ), ടി.എം.പ്രശാന്ത്, സതീശ് കുമാര്‍, ഭാസ്‌കരന്‍, ഏരൂര്‍ മോഹനന്‍ (വൈസ് പ്രസിഡന്റ്), ജോസ് ജോര്‍ജ്, പി.എസ്. ശശിധരന്‍, അനുരുദ്ധന്‍ കണ്ണൂര്‍, ശിവദാസ് മലപ്പുറം, തിലകന്‍ തൃശൂര്‍ എന്നിവര്‍ ഭാരവാഹികളായുള്ള 30 അംഗ സമിതിയെയും തെരഞ്ഞെടുത്തു.
















