ന്യൂദല്‍ഹി :നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് നവകേരള സര്‍വേയെന്നാണ് സര്‍ക്കാരിന്‌റെ വാദം. ഹൈക്കോടതിക്ക് ഇത് റദ്ദാക്കാന്‍ അധികാരമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചാണ് നവകേരള സര്‍വേ നടത്തുന്നതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്.
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.
ഒക്ടോബറിലാണ് മന്ത്രിസഭാ യോഗം നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ സര്‍വ്വേ നടത്താന്‍ തീരുമാനമെടുത്തത്.
















