ബെംഗളൂരു : രജിസ്റ്റർ ചെയ്യില്ലെന്ന് ആർ എസ് എസ് നിലപാടെടുത്താൽ അതിനെ നേരിടാൻ കോൺഗ്രസ് നിയമം കൊണ്ടുവരുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ . സംഭാവനകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ആർഎസ്‌എസ് പ്രസക്തമായ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന പ്രസ്താവന പ്രിയങ്ക് ആവർത്തിച്ചു.
“നിയമപ്രകാരം, സംഭാവന സ്വീകരിക്കുന്ന സംഘടനകൾ രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും സംഘടന രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ അത് നിയമവിരുദ്ധമാണ്. ആർഎസ്‌എസ് രജിസ്റ്റർ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാൽ, അത് പരിഹരിക്കാൻ സർക്കാർ നിയമം കൊണ്ടുവരും . ഞാൻ ആർ എസ് എസിനെ ചോദ്യം ചെയ്താൽ, മറ്റുള്ളവർ എന്തിന് പ്രതികരിക്കണം? എന്നാണ് പ്രിയങ്ക് ഖാർഗെയുടെ ചോദ്യം
മാസങ്ങൾക്ക് മുൻപ് ആർ എസ് എസ് പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്‌ക്ക് കത്ത് അയച്ചിരുന്നു. മാത്രമല്ല ആർ എസ് എസ് ഗണവേഷം ധരിച്ച് പരിപാടികളിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെയും നടപടികൾ എടുത്തിരുന്നു.
















