Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

ഡോ. ബിന്ദു എം. പി by ഡോ. ബിന്ദു എം. പി
Feb 17, 2026, 09:35 am IST
in Main Article

തീര്‍ത്തും മത്സരാധിഷ്ഠിതമായ വര്‍ത്തമാനകാലത്ത്, തന്നെ ആശ്രയിക്കുന്നവരുടെ ക്ഷേമവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും ഉറപ്പുവരുത്താന്‍ സജ്ജനാക്കുന്ന തരത്തില്‍, മാന്യവും ആരോഗ്യകരവുമായ വ്യക്തിജീവിതം നയിക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. പരിമിതമായ ചുറ്റുവട്ടങ്ങളില്‍നിന്നും വിശാലമായ ലോകത്തിന്റെ സങ്കീര്‍ണതകളെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാനാകുന്ന വിധം ഒരു കുട്ടിയെ സാമൂഹിക ജീവിയായി പരിവര്‍ത്തനപ്പെടുത്തുന്ന വെല്ലുവിളി അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഏതെങ്കിലും തരത്തില്‍ നീക്കുപോക്കുകള്‍ നടത്തി എങ്ങനെയെങ്കിലും മുഴുവനാക്കേണ്ടതിന് പകരം ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച സംവിധാനത്തിലൂടെ നിര്‍വ്വഹിക്കപ്പെടേണ്ട മഹനീയത വിദ്യാഭ്യാസ പ്രക്രിയയ്‌ക്കുണ്ട് എന്ന് സമ്മതിക്കാനാകും.

എന്നാല്‍ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കേവലം ഭൗതിക സൗകര്യങ്ങളോ ആവശ്യത്തിന് അദ്ധ്യാപകരോ മാത്രം മതിയാകില്ല. അനിവാര്യമായ ‘ആധാരശില്പ’ങ്ങളിലെ ഏതാനും ഘടകങ്ങള്‍ മാത്രമാണവ. പക്ഷെ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏതാണ്ടെല്ലാ ചര്‍ച്ചകളും ഈ ഭൗതികമാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത കാണാനാകും. അതിനാല്‍, ചതുരശ്ര കണക്കുകളിലുള്ള കെട്ടിടങ്ങളും സ്മാര്‍ട്ട് ക്ലാസ് മുറികളും പാഠപുസ്തകങ്ങളും പരീക്ഷകളും പരീക്ഷാഫലവും മാര്‍ക്ക് ലിസ്റ്റും ഒക്കെയാണ് ഈ മേഖലയെ സംബന്ധിച്ച അന്വേഷണങ്ങളിലെല്ലാം സാധാരണയായി മുഴങ്ങിക്കേള്‍ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവും ഗുണനിലവാരവും പിന്നാക്കം പോകുമ്പോഴും, ആ മേഖലയില്‍ ഉണ്ടായ പരിഷ്‌കാരങ്ങളും ഏതാണ്ടിതില്‍ തന്നെ ഒതുങ്ങിനിന്നു. തല്‍ഫലമായി മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന ഒരു ചെറുന്യൂനപക്ഷത്തിനപ്പുറം, ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉള്ളുപൊള്ളയായ വിദ്യാഭ്യാസവുമായിട്ടാണ് പുറത്തുവരുന്നത്.

ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട ഉന്നമനമല്ല വിദ്യാഭ്യാസം ലക്ഷ്യം വയ്‌ക്കുന്നത്. കുറഞ്ഞത് പൗരാണിക ഭാരതീയ വിദ്യാഭ്യാസമെങ്കിലും അങ്ങനെയായിരുന്നില്ല. ഓരോ വ്യക്തിയേയും സമഗ്രമായി ഉള്‍ക്കൊള്ളുന്ന സമൂഹത്തെ അതിന്റെ ദീര്‍ഘകാലയളവില്‍ രൂപപ്പെടുത്തുന്ന വിശാല ദര്‍ശനമാണ് വിദ്യാഭ്യാസമെന്നത്. അതിനര്‍ത്ഥം വ്യക്തികള്‍ അപ്രസക്തമാണെന്നല്ല; വ്യക്തിയും സമൂഹവും വേര്‍തിരിക്കാനാവാത്തവിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാനബോധം നമ്മുടെ വിദ്യാഭ്യാസവീക്ഷണത്തിന്റെ അടിത്തട്ടിലുണ്ട് എന്നുമാത്രം. കാലോചിതമായി കാഴ്ചപ്പാടുകള്‍ എത്രയൊക്കെ മാറിയാലും, വിദ്യ പകര്‍ന്നു നല്‍കുന്നതിനെ സംബന്ധിച്ച ഭാരതീയ വീക്ഷണത്തിന്റെ ആധാരമായ മേല്‍പ്പറഞ്ഞ ആശയം നാള്‍ക്കുനാള്‍ കൂടുതല്‍ മൂല്യവത്തായി മാറുന്നതാണ് കാണാനാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യാനന്തരം ഈ രാജ്യത്ത് നടപ്പാക്കിവന്ന പരമ്പരാഗത വിദ്യാഭ്യാസത്തെയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പിഎം-ശ്രീ പദ്ധതിയുടെ കാഴ്ചപ്പാടും തമ്മിലുള്ള താരതമ്യം പ്രധാനമാകുന്നത്.

ഒരു പരിധി വരെ സാര്‍വ്വത്രികമാക്കാനായെങ്കിലും, നിര്‍ഭാഗ്യവശാല്‍ പരമ്പരാഗത വിദ്യാഭ്യാസം ഗുണനിലവാരത്തേക്കാള്‍ എണ്ണത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. ആ സമ്പ്രദായത്തില്‍ പാഠപുസ്തകം പഠിപ്പിച്ച് പൂര്‍ത്തിയാക്കുക, പരീക്ഷ പാസാകുക, ഉയര്‍ന്ന മാര്‍ക്ക് നേടുക എന്നിവക്കൊക്കെയായിരുന്നു പ്രാധാന്യം. ആഴവും ആത്മാവുമറിയാതെ എല്ലാം മനഃപാഠമാക്കും. ആവര്‍ത്തനസ്വഭാവമുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേകം തയ്യാറെടുത്ത് പരീക്ഷയെഴുതും.

ഇവിടെ അറിവ് സൃഷ്ടിക്കപ്പെടുന്നില്ല. വിവരങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം അറിവ് അഥവാ ജ്ഞാനം സൃഷ്ടിക്കാനാണെന്ന് പറയുമ്പോള്‍ അതെങ്ങനെ വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങളില്‍ ഉള്ളതും അദ്ധാപകന്‍ പഠിപ്പിക്കുന്നതുമെല്ലാം വിവരങ്ങളാണ്. വിവരണസ്വഭാവമുള്ള ഈ വിവരങ്ങളെ അപഗ്രഥിക്കുമ്പോള്‍ പഠിതാവിന് ലഭ്യമാകുന്നതാണ് അറിവ്. അത് പ്രായോഗികമായി ഉപയോഗപ്പെടുത്താനാകും. ഉദാഹരണത്തിന്, ‘പച്ചക്കറികളില്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്’ എന്ന് പാഠപുസ്തകത്തില്‍ വായിക്കുന്നത് വിവരമാണ്. എന്നാല്‍ ഏതു പച്ചക്കറിയില്‍ ഏതു പോഷകം കൂടുതലാണെന്ന് മനസ്സിലാക്കി കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സമതുലിത ഭക്ഷണക്രമം ആസൂത്രണം ചെയ്യുന്നതാണ് അറിവ്. കാണാപാഠം പഠിക്കുന്നവനേക്കാള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കുന്നവനെന്ന് പറയാറില്ലേ അതാണാ ഗുണപരമായ വ്യത്യാസം.

മാറ്റങ്ങളെ ഉടനടി ഉള്‍ക്കൊള്ളാനും നിര്‍മാണാത്മകമായി അതിനോട് പ്രതികരിക്കുന്നവരേയുമാണ് എല്ലാ മേഖലകളിലും ഇന്നാവശ്യം. സന്ദേഹിച്ചും ചോദ്യം ചെയ്തും പരിഹാരങ്ങള്‍ കണ്ടെത്തി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നവരേയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയുള്ള ഒരു തലമുറ വാര്‍ത്തെടുക്കുന്നതിന് പരമ്പരാഗത വിദ്യാഭ്യാസം അപര്യാപ്തമാണ്. പിഎം-ശ്രീ വിദ്യാഭ്യാസപദ്ധതി മുന്നോട്ട് വയ്‌ക്കുന്ന വിദ്യാഭ്യാസ വീക്ഷണം അതുകൊണ്ടാണ് പ്രസക്തമാകുന്നത്.

2022 ലെ അദ്ധ്യാപകദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം-ശ്രീ പദ്ധതി (Prime Minister School of Rising India) പ്രഖ്യാപിക്കുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ സമഗ്രവികസന കാഴ്ചപ്പാടാണ് പിഎം-ശ്രീയുടെ അടിത്തറ. നാലുവര്‍ഷം കൊണ്ട് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 14500 സ്‌കൂളുകളില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള പഠനസൗകര്യങ്ങളും കാലോചിതമായ വിദ്യാഭ്യാസ സമ്പ്രദായവും നടപ്പിലാക്കി പുതിയ കാലത്തിനനുപേക്ഷണീയമായ തരത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണിത്. ബ്ലോക്ക് തലത്തിലുള്ള പൊതുമേഖലയിലെ ഓരോ പ്രാഥമിക വിദ്യാലയത്തേയും ഓരോ സെക്കന്‍ഡറി/ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തേയുമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. അപേക്ഷിക്കേണ്ടത് ഓണ്‍ലൈനായിട്ടായതിനാല്‍ വിദ്യാലയങ്ങളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളെ ജിയോ ടാഗ് ചെയ്ത് അവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കും.

ഒരു വിദ്യാലയത്തിന് ഒരു കോടി രൂപ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികളും ലൈബ്രറികളും ആര്‍ട്ട് റൂമുകളും കളിസ്ഥലങ്ങളും ഈ വിദ്യാലയങ്ങളില്‍ യാഥാര്‍ഥ്യമാക്കും. ജലസംരക്ഷണം, മാലിന്യസംസ്‌കരണം, സോളാര്‍ പാനലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങി കഴിയുന്നത്ര ഊര്‍ജ്ജക്ഷമമായ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന രീതിയില്‍ വിദ്യാലയ കെട്ടിടങ്ങള്‍ നവീകരിക്കും. ജൈവകൃഷിയിലൂടെ പോഷകോദ്യാനമൊരുക്കുക മാത്രമല്ല പരിസ്ഥിതി സൗഹാര്‍ദ്ദ സാമൂഹികജീവിതം കരിക്കുലത്തിന്റെ തന്നെ ഭാഗമാക്കി ഹരിത വിദ്യാലയങ്ങളാക്കി അതോരോന്നും പരിവര്‍ത്തനപ്പെടുത്തും.

ക്ലാസ് മുറികളിലെല്ലാം ആധുനിക ശിക്ഷണ സൗകര്യങ്ങളൊരുക്കും. കൂടാതെ വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവും നിര്‍മാണാത്മകവുമായ വിവിധ അഭിരുചികള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ട പരിശീലനം അവിടുത്തെ അദ്ധ്യാപകര്‍ക്ക് ലഭ്യമാക്കും. നേരത്തേ സൂചിപ്പിച്ച പോലെ ഭൗതികസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നത് കൊണ്ടുമാത്രം കാര്യമില്ലല്ലോ! പുതിയ ശിക്ഷണ സാങ്കേതികവിദ്യകളും മറ്റും വിദ്യാലയങ്ങളില്‍ ലഭ്യമാകുമ്പോള്‍, അത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഫലപ്രദമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്താനുള്ള പരിശീലനം അദ്ധ്യാപകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. ജോലിഭാരം ലഘൂകരിക്കുന്നതിനും പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും അദ്ധ്യാപകരെ തയ്യാറാക്കേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍ അവര്‍ക്കതിനു വേണ്ട പരിശീലനം ലഭ്യമാക്കാനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമാണ്.

മാത്രമല്ല പിഎം-ശ്രീ വിദ്യാലയങ്ങള്‍ പ്രാദേശികതലത്തിലെ മാതൃകാസ്ഥാപനങ്ങളായി മാറുന്നതിനാല്‍, മറ്റു വിദ്യാലയങ്ങളിലെ അദ്ധ്യാപകരേയും പരിശീലിപ്പിക്കാനും പ്രചോദിപ്പിക്കാനും ഇതേ അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താം. കൂടാതെ, പിഎം-ശ്രീ വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ സമയലഭ്യതക്കനുസരിച്ച് മറ്റ് വിദ്യാലയങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെ പ്രാദേശികമായി മറ്റെല്ലാ വിദ്യാലയങ്ങളുടേയും നിലവാരം ഉയര്‍ത്താന്‍ പരോക്ഷമായി പ്രചോദിപ്പിക്കുന്ന കേന്ദ്രങ്ങളായി പിഎം-ശ്രീ സ്‌കൂളുകള്‍ മാറും.

വിദ്യാര്‍ത്ഥി അധിഷ്ഠിത ബോധനവിദ്യയാകുന്നതിനാല്‍ ഓരോ കുട്ടിക്കും വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭ്യമാക്കേണ്ടതുണ്ട്. അനുഭവങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സമഗ്രവും സംയോജിതവുമായ രീതിയാണ് പിഎം-ശ്രീ വിദ്യാലയങ്ങളിലുണ്ടാവുക. അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയും ചര്‍ച്ചകളിലൂടെയും ആകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ പഠനസമ്പ്രദായം പരിവര്‍ത്തനപ്പെടും. അതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികളും കുറഞ്ഞത് രണ്ട് ഭാഷകളിലെങ്കിലും പ്രാവീണ്യമുള്ളവരാകുന്നുവെന്ന് ഉറപ്പു വരുത്തും. പ്രൈമറി തലത്തില്‍ മാതൃഭാഷയില്‍ പഠനം ഉറപ്പാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുക, കലാ/കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ അതിന്റെ സമഗ്രത ഉറപ്പാക്കും. പിഎം-ശ്രീ വിദ്യാലയങ്ങളിലെ പരീക്ഷാസമ്പ്രദായത്തിനും സാരമായ മാറ്റങ്ങളുണ്ടാകും. പാഠഭാഗങ്ങള്‍ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനെ കൂടി ആധാരമാക്കിയായിരിക്കും വിലയിരുത്തല്‍ ഉണ്ടാവുക. ആശയപരമായ ഗ്രാഹ്യവും പ്രായോഗികപരതയും ഒരുപോലെ വിലയിരുത്തപ്പെടുന്നതിനാല്‍ വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ മത്സരക്ഷമതയെ തിരിച്ചറിയാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.

ഇത്രയും വിപുലമായ ഒരു പദ്ധതിയുടെ നടത്തിപ്പ് അത്രയും വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ അതിനായി ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. സമഗ്രശിക്ഷ, കേന്ദ്രീയ-നവോദയ വിദ്യാലയങ്ങള്‍ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് പോലെ കേന്ദ്രഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പിഎം-ശ്രീ പദ്ധതിയും നടപ്പിലാക്കുക. പദ്ധതിച്ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനങ്ങളും വഹിക്കണം. പദ്ധതി പ്രഖ്യാപിക്കപ്പെട്ട 2022ല്‍ ആകെ 27360 കോടി രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്ന് ആദ്യം തീരുമാനിക്കും. തുടര്‍ന്ന് വേണ്ട മൂലധനം അനുവദിക്കും. പിന്നീട് അനുവദിക്കപ്പെട്ട വിഭവങ്ങള്‍ എത്രമാത്രം ലഭ്യമായിരുന്നെന്നും അത് പര്യാപ്തമായിരുന്നോ, ഫലപ്രദമായി ഉപയോഗിക്കപ്പെട്ടോയെന്നും വിലയിരുത്തും. ഓരോ മേഖലയിലെയും പ്രവര്‍ത്തനപുരോഗതി പരിശോധിച്ച്, കുറവുകള്‍ ആസൂത്രിതമായി നികത്തും.

പിഎം-ശ്രീ വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങളുടെയും പുരോഗതിയുടെയും വിലയിരുത്തലിന് സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ആന്‍ഡ് അഷ്വറന്‍സ് ഫ്രെയിംവര്‍ക്ക് ആണ് അടിസ്ഥാനമാകുക. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നേട്ടം മാത്രമല്ല, സഹപാഠികളുമായുള്ള ഇടപഴകല്‍, നേതൃത്വപാടവം, കായിക/കലാ പ്രകടനം, പരിസ്ഥിതി ബോധം തുടങ്ങി എല്ലാം പരിഗണിക്കുന്നു. അദ്ധ്യാപകര്‍ നിരന്തരമായി പരിശീലനം സ്വീകരിക്കുന്നുണ്ടോ, ലബോറട്ടറികള്‍ ശരിയായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നതൊക്കെ വിലയിരുത്തും.

പതിനെട്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷ. കൂടാതെ, സമീപമുള്ള മറ്റ് വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിലൂടെ പരോക്ഷമായി ലക്ഷക്കണക്കിന് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനും പിഎം-ശ്രീ പദ്ധതിക്കാകും. ഒരു ദശാബ്ദത്തിനപ്പുറം ഭാരതത്തിന്റെ യുവതലമുറ എപ്രകാരമായിരിക്കുമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ ഈ പദ്ധതിക്ക് സുപ്രധാന പങ്കുണ്ട്. സമഗ്രമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ നമുക്ക് സാധിക്കൂ. പിഎം-ശ്രീ പദ്ധതി ഈ ദിശയിലേക്കുള്ള ശക്തമായ ചുവടുവെപ്പാണ്.

Tags: educationപിഎം ശ്രീ പദ്ധതിPrime Minister School of Rising IndiaPmsree project
ഡോ. ബിന്ദു എം. പി
ഡോ. ബിന്ദു എം. പി
പിറവം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വ്വകലാശായില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

Kerala

മലമ്പുഴയില്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.