Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടി20 ലോകകപ്പ്: പാകിസ്താനെ 61 റണ്‍സിന് തകര്‍ത്ത് ഭാരതം സൂപ്പർ എട്ടിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 10:22 pm IST
in Cricket

കൊളംബോ: ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഭാരതത്തിന് വന്‍ വിജയം . ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ 61 റണ്‍സിനാണ് ഭാരതം എതിരാളിടെ തറപറ്റിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി നല്‍കാനിറങ്ങിയ പാക്കിസ്ഥാന്‍ 18 ഓവറില്‍114 റണ്‍സിന് പുറത്തായി. ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു.

ഇന്ത്യന്‍ പേസര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ പാക് മുന്‍നിര പതറുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ സാഹിബ്‌സാദ ഫര്‍ഹാനെ (0) പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കി. അര്‍ഷ്ദീപ് സിംഗിന്റെ അഭാവത്തില്‍ പുതിയ പന്ത് ഏറ്റെടുത്ത പാണ്ഡ്യയുടെ നാലാം പന്തില്‍ ഫര്‍ഹാനെ പുറത്തായി; ക്യാച്ച് എടുത്തത് റിങ്കു സിംഗ് ആയിരുന്നു.

രണ്ടാം ഓവറില്‍ ആക്രമണത്തിലേര്‍പ്പെട്ട ജസ്പ്രീത് ബുംറ തന്റെ സ്വതസിദ്ധമായ ഇന്‍സ്വിങ്ങറിലൂടെ സായിം അയൂബ്‌നെ (6) എല്‍ബിഡബ്ല്യുവില്‍ കുടുക്കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും (4) പുറത്താക്കി ബുംറ പാകിസ്താന്റെ ഇന്നിംഗ്‌സിന് വലിയ ആഘാതമേല്‍പ്പിച്ചു.

തുടര്‍ന്ന് ബാബര്‍ അസംനെ (5) പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ ആധിപത്യം കൂടുതല്‍ ഉറപ്പിച്ചു. തുടക്കത്തില്‍ തന്നെ നാല് പ്രധാന വിക്കറ്റുകള്‍ നഷ്ടമായതോടെ പാകിസ്താന്റെ റണ്‍ചേസ് സമ്മര്‍ദ്ദത്തിലേക്ക് വഴിമാറി. പൊരുതി നിന്ന ഉസ്മാന്‍ ഖാനെ(44) കൂടി പറഞ്ഞു വിട്ട് അക്ഷര്‍ പട്ടേല്‍ രണ്ടാം വിക്കറ്റും നേടിയതോടെ പാക്കിസ്ഥാന്റെ നേരിയ പ്രതീക്ഷയും അവസാനിച്ചു. പിന്നീട് തോല്‍വി എത്ര റണ്‍സിന് എന്നതുമാത്രമായിരുന്നു അറിയാന്‍ ഉണ്ടായിരുന്നത്.

34 പന്തിൽ 44 റൺസെടുത്ത മധ്യനിര താരം ഉസ്മാൻ ഖാൻ മാത്രമാണ് പാക്ക് നിരയിൽ പേരിനെങ്കിലും പൊരുതിയത്. ഷഹീൻ അഫ്രീദി (19 പന്തിൽ 23), ശതാബ് ഖാൻ (15 പന്തിൽ 14), ഫഹീം അഷറഫ് (14 പന്തിൽ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി.
ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍ , വരുണ്‍ ചക്രവര്‍ത്തി ,ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവ്, തിലക വര്‍മ്മ എന്നിവര്‍ക്ക് ഓരോ വിക്കറ്റും കിട്ടി.

ടാസ് ന്ഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യത്തില്‍ പുറത്തായെങ്കിലും, അതിനെ തുടര്‍ന്ന് മികച്ച തിരിച്ചുവരവ് നടത്തിയ ഇഷാന്‍ കിഷന്‍ ആണ് ഇന്നിംഗ്‌സിന് കരുത്തായത്.

വെടിക്കെട്ട് ബാറ്റിംഗിലൂടെ 40 പന്തില്‍ 77 റണ്‍സ് (10 ഫോര്‍, 3 സിക്‌സ്) നേടിയ ഇഷാന്‍ ടോപ് സ്‌കോററായി. വെറും 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഇന്ത്യ-പാക് ടി20 മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന നേട്ടവും സ്വന്തമാക്കി. പവര്‍പ്ലേ ഓവറുകളില്‍ മാത്രം 42 റണ്‍സ് നേടി, പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ശുഭ്മന്‍ ഗില്‍ന്റെ റെക്കോര്‍ഡും മറികടന്നു. സായിം അയൂബ്യുടെ പന്തില്‍ ബൗള്‍ഡ് ആയി പുറത്തായി.

സഞ്ജു സാംസന്റെ പകരക്കാരനായി എത്തിയ അഭിഷേക് ശര്‍മ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പവലിയന്‍ തേടി. സല്‍മാന്‍ ആഗയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി പിടിക്കുകയായിരുന്നു.
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സും, ശിവം ദുബേ 17 പന്തില്‍ 27 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. റിങ്കു സിംഗ് 11 റണ്‍സുമായി പുറത്താകാതെ നിന്നു.
പാകിസ്താനുവേണ്ടി സായിം അയൂബ് മികച്ച സ്‌പെല്‍ പുറത്തെടുത്തു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ നേടി.

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പർ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍.

 

 

 

Tags: T20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

Cricket

കലക്കന്‍ ഫൈനല്‍; സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ, പ്രതീക്ഷയോടെ കായിക കേരളം

Cricket

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഭാരതം-ന്യൂസിലൻഡ്; അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി (വലത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (ഇടത്ത്
Cricket

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.