ന്യൂദല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ (എന്‍എല്‍സി) വിവിധ ട്രേഡുകളില്‍ അപ്രന്റീസ് നിയമനം. ആകെ 607 ഒഴിവുകളുണ്ട്. വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്.
തസ്തികയും ഒഴിവുകളും: ഫിറ്റര്‍ 104, ടര്‍ണര്‍ 38, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 103, ഇലക്ട്രീഷ്യന്‍ 114, വയര്‍മെന്‍ 88, മെക്കാനിക് (ഡീസല്‍) 4,
പ്ലംബര്‍ 5, സ്റ്റെനോഗ്രാഫര്‍ 14, വെല്‍ഡര്‍ 105, , കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‌റ് പ്രോഗ്രാമിംഗ് അസി. 18, റെഫ്രിജറേഷന്‍ ആന്റ് എയര്‍ 4,മോള്‍ഡര്‍ 5, കാര്‍പെന്റര്‍ 5,
പ്രായപരിധി: 18 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 11040 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
യോഗ്യത:പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ പിന്നീട് ഇന്റര്‍വ്യൂവിന് വിളിക്കും. മെഡിക്കല്‍ ടെസ്റ്റുമുണ്ട്.
















