ന്യൂദല്‍ഹി: അമേരിക്കയുടെ ആയിരക്കണക്കിന് ഏക്കര്‍ ഫാമുകളില്‍ നിന്നും കോടിക്കണക്കിന് ഡോളറിന്റെ ഉല‍്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകമെന്ന രാഹുല്‍ഗാന്ധിയുടെ ഭയപ്പെടുത്തലില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍. കാരണം കഴിഞ്‍ ദിവസം ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തിലുള്ള ഒരു വ്യവസ്ഥയില്‍ അമേരിക്ക തിരുത്തല്‍ വരുത്തി.
ഇത് പ്രകാരം 50000 കോടി ഡോളറിന്റെ ഫാം ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമായും ഇറക്കുമതി ചെയ്യും എന്ന വ്യവസ്ഥയില്‍ അമേരിക്ക മാറ്റം വരുത്തി. നിര്‍ബന്ധമായും എന്നതിന് പകരം ഉദ്ദേശിക്കുന്നു എന്ന് മാത്രമായി ഇത് തിരുത്തിയിട്ടുണ്ട്. അതുപോലെ ഈ വ്യവസ്ഥയില്‍ നിന്നും ഫാം ഉല്‍പന്നങ്ങള്‍ എന്ന വാക്കും നീക്കം ചെയ്തു.
കോടിക്കണക്കിന്റെ ഡോളറിന്റെ ഫാം ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്നും അത് ഇന്ത്യയിലെ പാവം പിടിച്ച കര്‍ഷകരെ തകര്‍ക്കുമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതിയുടെ കാര്യത്തിലും ഇതേ മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറില്‍ നിന്നും യുഎസില്‍ നിന്നും ഇന്ത്യയിലേക്കുള്ള പയറുവര്‍ഗ്ഗങ്ങള്‍ക്ക് തീരുവ കുറയ്‌ക്കുമെന്ന വാദം യുഎസ് തിരുത്തിയിരിക്കുകയാണ്. ഇതും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്‌ക്കും തിരിച്ചടിയായി.
ഇതുവരെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ അന്തിമമായിട്ടില്ല. വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടകരുകയാണ്. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് അന്തിമക്കരാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിന് മുന്‍പേ ഇല്ലാത്ത കരാര്‍ വ്യവസ്ഥകള്‍ ഉണ്ടെന്ന് വാദിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നടത്തുന്ന പ്രസംഗം ജനങ്ങളില്‍ ആശങ്ക ഉണര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്.
















