ഭാരതമണ്ണിന് കാവലായ നിന്ന 40 ജവാന്മാർ. ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളിലൊന്നാണ് പുൽവാമ ആക്രമണം. സ്ഫോടനവസ്തുക്കൾ നിറഞ്ഞ വാഹനം അപ്രതക്ഷീതമായി എതിരെ വന്നപ്പോൾ പ്രതിരോധിക്കാൻ പോലും കഴിയാതെ എരിഞ്ഞടഞ്ഞ 40 ജീവനുകൾ.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഇതിനു പിന്നിൽ . ഇന്ത്യ ഒന്നടങ്കം വിതുമ്പിയ ദിനം . ഒപ്പം രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിയ്‌ക്കൊപ്പം അണിനിരന്നു . ഇടനെഞ്ചിൽ വിങ്ങലായ ആ വീരമൃത്യൂവിന് പക വീട്ടാൻ. അതായിരുന്നു ഫെബ്രുവരി 26 ന് നടന്ന ബാലാക്കോട്ട് . എന്തിനും കരുത്തുള്ള രാജ്യമാണ് ഇന്ത്യയെന്ന് പാകിസ്താനു കാട്ടിക്കൊടുക്കാൻ ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി വന്നത് സെക്കന്റുകൾമാത്രം.
സൈനികരുടെ വീരമൃത്യൂവിന് ഇന്ത്യ നൽകിയ തിരിച്ചടി . പുൽ വാമയ്‌ക്ക് പക വീട്ടാൻ ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയപ്പോൾ ജയ്ഷെ മുഹമ്മദിന്റെ അടക്കം നിരവധി ഭീകരക്യാമ്പുകൾ ആണ് തകർന്നത്. ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടു . പരിഭ്രാന്തരായ പാകിസ്താൻ വ്യോമപാതകളും അടച്ചു .മൂസഫാർ ബാദ്,ബലാകോട്ട്,ചകോട്ട് മേഖലകളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നായിരുന്നു ഇത് .ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത് .സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് യുദ്ധ വിമാനത്തിൽ നിന്നാണ് തൊടുത്തത്.
ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്താൻ പ്രകോപനം തുടർന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്താന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്‌ത്തിയത് അഭിനന്ദൻ വർധമാൻ എന്ന വിംഗ് കമാൻഡറാണ് .
ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേ അഭിനന്ദൻ പാകിസ്താന്റെ പിടിയിലായി . 40 മണിക്കൂറോളം മാനസിക-ശാരീരിക പീഡനങ്ങൾക്ക് പാക് രഹസ്യാന്വേഷണ വിഭാഗം അഭിനന്ദനെ വിധേയനാക്കി. വർധമാനെ ഉടൻ വിട്ടയക്കണമെന്നും , ലോകരാജ്യങ്ങൾ മുഴുവൻ ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി .പ്രശ്നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്ന് സൗദി അറേബ്യയും വ്യക്തമാക്കി.ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാർച്ച് 1 ന് അഭിനന്ദനെ പാകിസ്താൻ തിരിച്ചയച്ചു .
















