ധാക്ക: ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തുകയും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്ന ബംഗ്ലാദേശിലെ മുസ്ലിം മതഭ്രാന്തന്മാരുടെ കറുത്തനാളുകള്‍ക്ക് വിട. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ വിദ്യാര്‍ത്ഥികളുടെ ജെന‍്സീ കലാപത്തിന് ചുക്കാന്‍ പിടിച്ച എന്‍സിപിയും അവരെ പിന്നില്‍ നിന്നും പ്രകോപിച്ച ജമാഅത്തെ ഇസ്ലാമിയും ബംഗാദേശിലെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടു. അന്തരിച്ച ഖാലിദ സിയയും സിയാവുര്‍ റഹ്മാനും രൂപം നല്കിയ പാര്‍ട്ടിയായ ബിഎന്‍പിയെ നയിക്കുന്ന ഇവരുടെ മകന്‍ താരിഖ് റഹ്മാന്‍ ആകെയുള്ള 299 സീറ്റുകളില്‍ 211 സീറ്റുകളും നേടി.
ഇന്ത്യയുമായുള്ള ബന്ധം പുതുക്കിപ്പണിയണമെന്ന ആഗ്രഹവും താരിഖ് റഹ്മാനുണ്ട്. ഈ പ്രതീക്ഷയില്‍ മുറുകെപ്പിടിച്ചിരിക്കുകയാണ് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളും.
ബംഗ്ലാദേശില്‍ മൃഗീയഭൂരിപക്ഷം നേടി ജയിക്കുമെന്ന് വിലയിരുത്തപ്പെട്ട മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമിയും ജെന്‍സീ കലാപം നടത്തിയ മതമൗലികവാദികളായ വിദ്യാര്‍ത്ഥികളുടെ പ്രസ്ഥാനമായ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍സിപി)യും ചേര്‍ന്നുള്ള 11 പാര്‍ട്ടികള്‍ അടങ്ങിയ മുന്നണി വെറും മൂന്നിലൊന്ന് സീറ്റുകളില്‍ ഒതുക്കപ്പെട്ടു. ഇവര്‍ അധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടത് ഇന്ത്യയ്‌ക്ക് ആശ്വാസമായി.
ബംഗ്ലാദേശിലാകെ കലാപക്കൊടിയുയര്‍ത്തി, ആ രാജ്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമി, എന്‍സിപി ഉള്‍പ്പെട്ട സഖ്യത്തിന് ആകെ കിട്ടിയത് വെറും 70 സീറ്റുകള്‍ മാത്രം. അല്പമെങ്കിലും മതേതരസ്വഭാവവും ജനാധിപത്യമര്യാദകളും താരിഖ് റഹ്മാന്‍ പുലത്തുമെന്ന പ്രതീക്ഷ ബംഗ്ലാദേശില്‍ ഇതുവരെ ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായ ഹിന്ദുക്കള്‍ക്കുണ്ട്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതേയുള്ളൂ. അപ്പോഴേക്കും താരിഖ് റഹ്മാന്റെ പാര്‍ട്ടി 299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി.
ബിഎൻപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്തോടെ പ്രധാനമന്ത്രിപദത്തിലേക്ക് താരിഖ് റഹ്മാൻ വരുമെന്ന് ഉറപ്പായി. ബിഎൻപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.
ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി മുന്നണിക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്. ഷേഖ് ഹസീനയെ ഒഴിച്ചുനിര്‍ത്തയതുകൊണ്ടാണിത്. 2024 ല്‍ ഷേഖ് ഹസീനയെ വീഴ്‌ത്തിയ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുമായുള്ള സഖ്യത്തിന്റെ പിന്തുണയാണ് ബിഎന്‍പിയ്‌ക്ക് സഹായകരമായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി ഷഫീഖുർ റഹ്മാൻ വിജയിച്ചു.
പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന, ബംഗ്ലാദേശിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഷേഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.രാജ്യത്തെ 299 പാർലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) 11 പാർട്ടികളുടെ കൂട്ടായ്‌മയായ ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു പ്രധാനമത്സരം. .
















