Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര സ്വത്തുക്കളുടെ അവകാശം ഉടമകള്‍ക്ക് മാത്രമായിരിക്കണം; ദേവന്റെ പേരിലുള്ള വസ്തുവകകള്‍ വിറ്റഴിക്കാൻ സർക്കാരിന് അധികാരമില്ല: ഊരാളസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 12:44 pm IST
in Kerala
കാസര്‍കോട് എടനീര്‍ മഠം സത്സംഗസഭാ മണ്ഡപത്തില്‍ നടന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമി ദീപം കൊളുത്തുന്നു

കാസര്‍കോട് എടനീര്‍ മഠം സത്സംഗസഭാ മണ്ഡപത്തില്‍ നടന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമി ദീപം കൊളുത്തുന്നു

കാസര്‍കോട്: പാരമ്പര്യമായി ലഭിച്ചിട്ടുള്ളതും ഭക്തജനങ്ങള്‍ സമര്‍പ്പിച്ചതുമായ ഭൂസ്വത്തുകള്‍ അടക്കമുള്ള വസ്തുവകകള്‍ ക്ഷേത്രേശന്മാരായ ഊരാളന്മാര്‍ക്ക് മാത്രമാണ് അവകാശമെന്ന് കൂടല്‍മാണിക്യം ക്ഷേത്രം ഊരാഴ്മായോഗം ചെയര്‍മാന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. അഖില കേരള ക്ഷേത്ര ദേവസ്വം ഊരാളസഭ സംസ്ഥാന വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണ നിയമത്തിന്റെ മറവില്‍ ദേവന്റെ പേരില്‍ അതത് ദേവസ്വങ്ങള്‍ക്കുവേണ്ടി നിക്ഷിപ്തമാക്കിയിട്ടുള്ള വസ്തുവകകള്‍ ഒന്നും തന്നെ വിറ്റഴിക്കുവാനോ സൗജന്യമായി ദാനം ചെയ്യുവാനോ പതിച്ച് കൊടുക്കുവാനോ ദേവസ്വം ക്ഷേത്രങ്ങളുടെ ട്രസ്റ്റി മാത്രമായ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സമസ്തദീക്ഷാ സങ്കല്‍പങ്ങള്‍ക്ക് യാതൊരു പ്രതിബന്ധവും കൂടാതെ നിതാന്ത സംരക്ഷണം ഉറപ്പുവരുത്തണം.

ക്ഷേത്രങ്ങളുടെ സുഗമമായ നടത്തിപ്പിന് ക്ഷേത്രേശന്മാരായ ഊരാളന്മാരുടെ അഭിപ്രായങ്ങള്‍ മാനിക്കണം. ക്ഷേത്രേശന്മാരെയും താന്ത്രീകാചാര്യന്മാരെയും മേല്‍ശാന്തി മുതല്‍ അടിച്ച് തളിവരെയുള്ള അടിയന്തിരക്കാരെയും കാരണം കൂടാതെ നിന്ദിക്കുവാനോ നിഷേധിക്കുവാനോ വേദനിപ്പിക്കുവാനോ അവസരമൊരുക്കാത്ത വിധത്തില്‍ ക്ഷേത്രഭരണം ഈശ്വര വിശ്വാസികളായ സന്നദ്ധ പ്രവര്‍ത്തകരില്‍ എല്‍പ്പിക്കാത്തടുത്തോളം ക്ഷേത്ര സംസ്‌കൃതി വികൃതവും നാശോന്മുഖവുമായ അവസ്ഥയിലെത്തിപ്പെടുകയും ക്ഷേത്രസ്വത്തുകള്‍ക്ക് പുറമെ വിശ്വാസികളുടെ മനസമാധാനവും സൈ്വര്യജീവിതവും കൂടി കവര്‍ന്നെടുക്കുന്ന അവസ്ഥ ക്ഷേത്രങ്ങള്‍ക്ക് നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍കോട് എടനീര്‍ മഠം സത്സംഗസഭാ മണ്ഡപത്തില്‍ നടന്ന സമ്മേളനത്തിന് മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍ ഭദ്രദീപം കൊളുത്തി, അനുഗ്രഹഭാഷണം നടത്തി. കേരള ക്ഷേത്ര ദേവസ്വം ഊരാള സഭ സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമാധവന്‍ കനത്തടം അധ്യക്ഷനായി. രാഘവപുരം സഭായോഗം പ്രസിഡന്റ് ശ്രീകാന്ത് കാര ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

പയ്യോളി കീഴൂര്‍ മാഹാശിവക്ഷേത്രം ഊരാളന്‍ ഗോപാലകൃഷ്ണന്‍ അടിയോടി, എറണാകുളം ശ്രീരാമ സേവാ ജ്ഞാന യോഗീശ്വര മഠം മഠാധിപതി ഓംശക്തി ശ്രീ ദക്ഷിണാമൂര്‍ത്തി സ്വരൂപാനന്ദ, നീലേശ്വരം കിനാവൂര്‍ കോവിലകം കെ.സി. മാനവര്‍മ്മ രാജ, കാസര്‍കോട് മായിപ്പാടി കോവിലകം രഘുവര്‍മ്മ രാജ, കൈതപ്രം വാസുദേവപുരം ക്ഷേത്രം ഊരാളന്‍ എടക്കാട് ശംഭു നമ്പൂതിരി, കീഴേടം രാമന്‍ നമ്പൂതിരി ഗുരുവായൂര്‍, തളിപ്പറമ്പ് പടപ്പേങ്ങാട് സ്വാമേശ്വരി ക്ഷേത്രം ഊരാളന്‍ എസ്.പി. ശശിധരന്‍ തമ്പാന്‍, മല്ലം ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീധര ഭട്ട്, തളിപറമ്പ് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാര്‍ മാസ്റ്റര്‍, കണ്ണൂര്‍ വേളം മഹാഗണപതി ക്ഷേത്രം ട്രസ്റ്റി മാക്കന്തേരി ദാമോദരന്‍ നമ്പൂതിരി, പറശിനി മഠപ്പുരയിലെ പി.എം. വിനോദ്കുമാര്‍, നീലേശ്വരം മന്നംപുറത്ത് കാവ് കെ. പരമേശ്വര പിടാരന്‍, കല്യാശേരി ഒഴക്രോത്ത് തൃക്കോവില്‍ ക്ഷേത്രം ട്രസ്റ്റി പി.സി.ജി. നമ്പ്യാര്‍, രാഘവപുരം സഭായോഗം ജന.സെക്രട്ടറി ഹരി പേര്‍ക്കുണ്ടില്‍ പെരിയമന വാദ്ധ്യാന്‍, ചട്ടഞ്ചാല്‍ തൈര ദുര്‍ഗാ പരമേശ്വരി ക്ഷേത്രം രാധാകൃഷ്ണഭട്ട് തൈര, നീലേശ്വരം കീണാവൂര്‍ ധര്‍മ്മശാസ്താ മഹാവിഷ്ണുക്ഷേത്രം ഊരാളന്‍ ഗണേശ് പ്രസാദ് പുതുമന, സംസ്ഥാന ഖജാന്‍ജി ഇരവില്‍ രാംദാസ് വാഴുന്നവര്‍, മലപ്പുറം മഞ്ചേരി പയ്യനാട് ഔട്ട് ബ്രഹ്മസ്വം ഊരാളന്‍ വേണുഗോപാല പണിക്കര്‍, ഗോപാലകൃഷ്ണന്‍ അടിയോടി, യോഗ ക്ഷേമ സഭ കാസര്‍കോട് ജില്ല സെക്രട്ടറി പി. ഗോവിന്ദന്‍ നമ്പൂതിരി, കാസര്‍കോട് മായിപ്പാടി കോവിലം സുബോഷിത് കൃഷ്ണ, ബ്രാഹ്മണ പരിഷത്ത് പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, ജയനാരായണന്‍, അഡ്വ. ദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

സംഗമത്തില്‍ ആദരിക്കല്‍, പ്രതിനിധി സമ്മേളനം എന്നിവ നടന്നു. സ്വാഗത സംഘം ജന. കണ്‍വീനര്‍ സി.കെ. വേണുഗോപാലന്‍ സ്വാഗതവും ജന.സെക്രട്ടറി മാടത്തില്‍ മല്ലിശ്ശേരി വാസുദേവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ കെ.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Tags: TemplekeralamOoralasabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Editorial

രാഷ്‌ട്രീയ കേരളം മാറിമറിയുന്നു

Samskriti

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.