കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി വിധി വ്യാഴാഴ്ച. ആദ്യ ബലാത്സംഗക്കേസിലെ ജാമ്യപേക്ഷയിലാണ് വിധി പറയുന്നത്.കേസ് രാഷ്‌ട്രീയപ്രേരിതമെന്നാണ് എം എല്‍ എ കോടതിയില്‍ വാദിച്ചത്.
അതേസമയം, ജാമ്യം അനുവദിക്കരുതെന്നാണ് പരാതിക്കാരിയും പ്രോസിക്യൂഷനും വാദമുയര്‍ത്തിയത്. രണ്ടും മൂന്നും കേസില്‍ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസില്‍ മാത്രമാണ് ഇനി ജാമ്യം ലഭിക്കേണ്ടത്. ഒന്നാം കേസില്‍ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു.
















