Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷമയുടെ നെല്ലിപ്പടി കണ്ടു, പെരുമ്പാവൂരിലെ ഭായിമാര്‍ക്കെതിരെ സഹികെട്ട് നാട്ടുകാരുടെ പ്രകടനം; ഇനി കഞ്ചാവും പെണ്ണും പറ്റില്ലെന്ന് മുദ്രാവാക്യം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യാനെത്തിത്തുടങ്ങുകയും പിന്നീട് വിവിധതൊഴിലുകളുമായി എത്തുകയും ചെയ്ത ഭായിമാര്‍ അസാന്മാര്‍ഗ്ഗിക പ്രവൃത്തിയുടെ വിളഭൂമിയാക്കി പെരുമ്പാവൂരിനെ മാറ്റുന്നതിനെതിരെ പ്രതികരിച്ച് ജനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 12:22 am IST
in Kerala
റൂറല്‍ എസ് പി കെ. സുദര്‍ശന്‍ (ഇടത്ത്) അതിഥിത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഭായികോളനിയില്‍ കഞ്ചാവും പെണ്ണുകേസും വര്‍ധിച്ചതോടെ അതിനെതിരെ നാട്ടുകാരുടെ പന്തംകൊളുത്തി പ്രകടനം (വലത്ത്)

റൂറല്‍ എസ് പി കെ. സുദര്‍ശന്‍ (ഇടത്ത്) അതിഥിത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഭായികോളനിയില്‍ കഞ്ചാവും പെണ്ണുകേസും വര്‍ധിച്ചതോടെ അതിനെതിരെ നാട്ടുകാരുടെ പന്തംകൊളുത്തി പ്രകടനം (വലത്ത്)

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികളില്‍ ജോലി ചെയ്യാനെത്തിത്തുടങ്ങുകയും പിന്നീട് വിവിധതൊഴിലുകളുമായി എത്തുകയും ചെയ്ത ഭായിമാര്‍ അസാന്മാര്‍ഗ്ഗിക പ്രവൃത്തിയുടെ വിളഭൂമിയാക്കി പെരുമ്പാവൂരിനെ മാറ്റുന്നതിനെതിരെ പ്രതികരിച്ച് ജനങ്ങള്‍. ഇനി ഇവിടെ കഞ്ചാവും പെണ്ണും അനുവദിക്കില്ലെന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് തദ്ദേശീയര്‍ അതിഥിത്തൊഴിലാളികള്‍ എന്ന് വിളിക്കപ്പെടുന്ന ഭായിമാര്‍ക്കെതിരെ പ്രതിഷേധിച്ചത്.

ഇതോടെ ഈ പ്രദേശത്ത് നാട്ടുകാരും അതിഥിത്തൊഴിലാളികളും തമ്മില്‍ സംഘര്‍ഷംനിലനില്‍ക്കുകയാണ്.. ഇതരസംസ്ഥാനത്തൊഴിലാളിയുടെ പരാതിയില്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രക്ഷുബ്ധരാണ്. നാട്ടുകാര്‍ അക്രമാസക്തരായതോടെ കണ്ടന്തറയില്‍ പഞ്ചായത്ത് അധികൃതരും എക്സൈസ് അധികൃതരും പാഞ്ഞെത്തിയിരിക്കുകയാണ്. വാഴക്കുളം, വെങ്ങോല പഞ്ചായത്ത് അധികൃതരാണ് പരിശോധിക്കെത്തിയത്. സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നതിനാല്‍  നാട്ടുകാരേയും ഇതരസംസ്ഥാനത്തൊഴിലാളികളേയും വിളിച്ചുചേര്‍ത്ത് റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇവിടെ ലഹരിവ്യാപനം കൂടിയിട്ടുണ്ടെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും റൂറല്‍ എസ് പി കെ. സുദര്‍ശന്‍ പറഞ്ഞു. 2023, 2024,2025 വര്‍ഷങ്ങളില്‍ ലഹരി ഉപയോഗം നേരെ ഇരട്ടിയായി വര്‍ധിക്കുകയാണ്. ലഹരി വ്യാപനത്തിനും പെണ്‍വാണിഭത്തിനും എതിരെയാണ് ജനങ്ങള്‍ പോരാടുന്നത്. ഇതിന് പിന്തുണനല‍്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല.

ഇവിടെ ഭായി കോളനി എന്നറിയപ്പെടുന്ന ഭായിമാര്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് അനാശാസ്യവും മയക്കമരുന്ന് വില്‍പനയും ക്രമാതീതമായ തോതില്‍ വര്‍ധിച്ചിരുന്നു. ഇത് തേടി പല ദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതും പതിവായി. ഇതോടെ കഞ്ചാവ്, മരുന്ന്, പെണ്ണ് ഇത് ചോദിച്ച് ഇവിടെ വരുന്നവരെ തല്ലും എന്ന ബോര്‍ഡ് നാട്ടുകാര്‍ സ്ഥാപിച്ചത്. എന്നാല്‍ പൊലീസ് ഇത് വന്ന് എടുത്തുമാറ്റുകയായിരുന്നു.ഇതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഇതോടെയാണ് ശക്തമായ പന്തംകൊളുത്തി പ്രതിഷേധം നടന്നത്. നേരിയ സംഘര്‍ഷാവസ്ഥപോലും ഇവിടെ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

വന്‍ മയക്കമരുന്ന് റാക്കറ്റിന്റെ പിടിയിലാണ് വടക്കേയിന്ത്യയില്‍ നിന്നുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ ചില പ്രദേശങ്ങള്‍. എന്നാല്‍ ഇതിനെതിരെ ഫലപ്രദമായ പ്രതിരോധ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഈയിടെ കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ എറണാകുളം റൂറല്‍ എസ്പി ഹേമലത സസ്പെന്‍റ് ചെയ്തിരുന്നു. കാരണം പെരുമ്പാവൂര്‍ ഭാഗത്തുളള മയക്കമരുന്ന് വേട്ട വേണ്ടതുപോലെ നടക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സസ്പെന്‍ഷന്‍. കഴിഞ്ഞ മാസം സുബീറിന്റെ ബന്ധുവിന്റെ വാടകക്കെട്ടിടത്തില്‍ നിന്നും പൊലീസ് ഒമ്പത് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ ഭായി കോളനിയിലെ മറ്റൊരു വീട്ടില്‍ നിന്നും എക്സൈസ് 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന യന്ത്രവും ഹെറോയിനും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുക്കാതെ സൂക്ഷിക്കപ്പെടുന്ന മയക്കമരുന്ന് ഇതിന്റെ എത്രയോ മടങ്ങാണെന്ന് ജനങ്ങള്‍ പറയുന്നു.

സിപിഎം ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണയും ഭായിമാര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിലെവിടെയായാലും വടക്കേയിന്ത്യയില്‍ നിന്നും മറ്റ് അനധികൃത കുടിയേറ്റക്കാര്‍ക്കും സിപിഎം ബാന്ധവുമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം സിപിഎം സെക്രട്ടറി ഗോവിന്ദന് അനുകൂലമുദ്രാവാക്യവുമായി അതിഥിത്തൊഴിലാളി സംഘമെത്തിയത് വലിയ വാര്‍ത്തയായിരുന്നു. പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍റ് പരിസരങ്ങളില്‍ ഞായറാഴ്ച ദിവസങ്ങളില്‍ തദ്ദേശീയരായ നാട്ടുകാര്‍ പോകാന്‍ പോലും മടിക്കുകയാണ്. അത്രയ്‌ക്കാണ് ഇവിടുത്തെ ഭായിമാരുടെ സാന്നിധ്യം.

Tags: sex tradedrugsGanjaPerumbavurLatest newsBhai colonyAdithithozhilaliVengola Panchayat President
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.