Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂട്ട ബലാത്സം​ഗം ചെയ്തത് കത്തിമുനയിൽ നിർത്തി; പൊലീസിനു നേരേ നായയെ അഴിച്ചുവിട്ടു; തിരുവല്ല സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 07:57 am IST
in Kerala

തിരുവല്ല: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തി ജീവനക്കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിൽ അന്വേഷണം നടത്താനെത്തിയ പൊലീസിനുനേരേ ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ (29) വളർത്തുനായയെ അഴിച്ചുവിടുകയും ചെയ്തിരുന്നു. തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണനും സിപിഒ അഭിലാഷും എത്തിയപ്പോഴാണ് ഇയാൾ നായയെ അഴിച്ചുവിട്ടത്. നായയിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ട ഇവർ ബലപ്രയോ​ഗത്തിലൂടെയാണ് സുബിനെ പിടികൂടി അറസ്റ്റ് ചെയ്തത്.

മഞ്ഞാടിയിലുള്ള സ്പായിൽ ഈ മാസം ഒന്നിന് ഉച്ചയ്‌ക്ക് 3.30നാണ് സംഭവം നടന്നത്. കാപ്പാ കേസിൽ പ്രതിയായ ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും സംഘവും നേരത്തേ തന്നെ പലതവണ സ്പായിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തവണ 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഉടമ തള്ളി. തുടർന്ന് സംഘം ഭീഷണിയുമായി സ്ഥാപനത്തിലെത്തി.ഭീഷണിക്ക് പിന്നാലെ ഒരു ജീവനക്കാരിയെ രണ്ടുപേർ ചേർന്ന് ബലമായി ഉപദ്രവിക്കുകയും, പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും, പിന്നീട് മറ്റൊരു ജീവനക്കാരിയെയും സ്ഥാപനത്തിലെത്തിയ ഒരാളെയും ഒപ്പം നിർത്തി ദൃശ്യങ്ങൾ എടുത്തതായും പൊലീസ് വ്യക്തമാക്കി.

സംഘം മടങ്ങുമ്പോൾ മറ്റൊരു ജീവനക്കാരിയുടെ കൈവശമുണ്ടായിരുന്ന 2,500 രൂപയും കൈക്കലാക്കി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഉടൻ പരാതി നൽകാൻ സ്ഥാപന അധികൃതർ തയാറായില്ല. പിറ്റേന്നാണ് വിവരം പൊലീസിലെത്തിയത്. തുടർന്ന് മൂന്നാം തീയതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് സുബിനെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ തിരുവല്ല മുപ്പിരി സ്വദേശി ബെർലിൻ ദാസ് (38) നെയും പൊലീസ് പിടികൂടി. നാല് പേർ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിലായ രണ്ട് പ്രതികളും നിലവിൽ റിമാൻഡിലാണ്. ഒന്നാം പ്രതി സുബിൻ കൊലപാതകശ്രമം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ടാമൻ ബെർലിൻ ദാസ് ദേഹോപദ്രവക്കേസിൽ പ്രതിയാണ്.

Tags: crimegoonsGang RapeThiruvalla Spa center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.