ന്യൂദല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ 21 ഉം, 22 ഉം പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും ബാങ്കിന്റെ മുന്‍ മാനേജരുമായ ബിജുവിന്റെ ഭാര്യ ജിതാ ഭാസ്‌കര്‍, മൂന്നാം പ്രതിയും സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സിന്റെ ഭാര്യ ശ്രീലത എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും മറ്റ് പ്രതികള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ ബെഞ്ച് വ്യക്തമാക്കി.
















