കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ഞങ്ങളുടെ രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ട് തറവാട്ടില്‍ അവരെ കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. എങ്കിലും അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം കൊടുക്കാം. തറവാട്ടിലേക്ക് അല്ല. അത് അവരുടെ തീരുമാനമാണ് . ജോസ് കെ. മാണി പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ. മാണിയുടെ ക്ഷണം.
പത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ യുഡിഎഫ് വിടുന്നതിനെക്കുറിച്ച് പോലും ചിന്തിക്കുമെന്ന് ചില നേതാക്കള്‍ പറഞ്ഞതായി വാര്‍ത്ത വന്നതോടെയാണ് ജോസ് കെ. മാണിയുടെ പ്രസ്താവന. എന്നാല്‍ ലയനത്തിന് താത്പര്യമില്ലെന്നും മാണി വിഭാഗം വ്യക്തമാക്കുന്നു.
















