Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ത് രവിദാസ്ജി: സാമൂഹ്യ സമരസതയിലൂന്നിയ നവോത്ഥാന നായകന്‍

വി. മഹേഷ് by വി. മഹേഷ്
Feb 5, 2026, 10:51 am IST
in Samskriti

മാഘപൗര്‍ണമി ദിനമായ ഫെബ്രുവരി ഒന്നിനായിരുന്നു സന്ത് രവിദാസ്ജിയുടെ ജന്മതിഥി. ഭക്തകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ ജന്മതിഥി വാരണാസിയില്‍ അതിഗംഭീരമായി ആഘോഷിക്കപ്പെട്ടു. ജാതി വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനില്‍ നിന്നാണ്. രാജവംശംജയായ ഭക്തമീരയെ (മീരാഭായി) ശിഷ്യയായി സ്വീകരിച്ചതിലും സാമൂഹ്യ സമരസതയ്‌ക്കായുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തി നമുക്ക് ദര്‍ശിക്കാം

1450-ല്‍ വാരണാസിയിലെ സിര്‍ ഗോവര്‍ദ്ധന്‍ പുരയില്‍ ചര്‍മ്മകാര്‍ എന്ന ചെരുപ്പുകുത്തി. സമുദായത്തില്‍ ജനിച്ച്, സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ വിപ്ലവം നയിച്ച മഹാനായ ഭക്തകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമാണ് സന്ത് രവിദാസ്. ജന്മം കൊണ്ടല്ല, മറിച്ച് കര്‍മ്മവും ഭക്തിയും സമീപനവുമാണ് ഒരു വ്യക്തിയെ മഹാനാക്കുന്നതെന്ന് കവിതകളിലൂടെയും പ്രവൃത്തികളിലൂടെയും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. സര്‍വ്വവും ഈശ്വരമയമാണെന്ന നിര്‍ഗുണ ഭക്തിയുടെ സമീപനത്തിലൂടെ ഈശ്വരനെ ആരാധിച്ച അദ്ദേഹം ഭക്തിമാര്‍ഗ്ഗത്തിന് പുതിയൊരു തലം തന്നെ സൃഷ്ടിച്ചു. സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബില്‍ അദ്ദേഹത്തിന്റെ 40 ഈരടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സിഖ് സമൂഹവും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു.

നൂറ്റാണ്ടുകള്‍ നീണ്ട മുഗള്‍ ഭരണത്തില്‍ ഹൈന്ദവ സമൂഹം നേരിട്ട സാമൂഹിക പ്രതിസന്ധികള്‍ ചെറുതായിരുന്നില്ല. ഈ തളര്‍ച്ചയില്‍ നിന്ന് ജനതയ്‌ക്ക് ഉണര്‍വും പ്രചോദനവും നല്‍കിയ ആത്മീയ നവോത്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചു. കേരളത്തില്‍ പൂന്താനം, എഴുത്തച്ഛന്‍, ചെറുശ്ശേരി തുടങ്ങിയവര്‍ ഭക്തിപ്രസ്ഥാനത്തിലൂടെ സാമൂഹിക നവോത്ഥാനം സൃഷ്ടിച്ച ഭക്തകവികളാണ്. സന്ത് രവിദാസ് ഇത്തരത്തില്‍ ഹിന്ദി മേഖലകളില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാത്മാവാണ്.

ഭക്തിമാര്‍ഗ്ഗത്തിലൂടെ കവികള്‍ മുന്നോട്ടുവെച്ചത് ഉന്നതമായ മാനുഷിക മൂല്യങ്ങളാണ്. ഈ മൂല്യങ്ങള്‍ തന്നെയാണ് ഭക്തിപ്രസ്ഥാനത്തെയും ഇത്തരം കവികളെയും എക്കാലവും പ്രസക്തരാക്കുന്നത്. കേരളത്തില്‍ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച അതേ സമീപനമാണ് രവിദാസും സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹത്തെ പഠിക്കുമ്പോള്‍ ബോധ്യപ്പെടും.

‘മന്‍ ചംഗാ തോ കഠോതി മേം ഗംഗ’ (മനസ്സ് ശുദ്ധമാണെങ്കില്‍ ചെരുപ്പുകുത്തിയുടെ പാത്രത്തിലെ വെള്ളത്തിലും ഗംഗയുണ്ട്) എന്ന അദ്ദേഹത്തിന്റെ വചനം അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെയുള്ള വലിയൊരു സാമൂഹിക വിപ്ലവമായിരുന്നു. ആത്മീയതയെ സാമൂഹിക മാറ്റത്തിനായി ഉപയോഗിച്ച ഭാരതീയ മഹത്തുക്കളില്‍ പ്രമുഖനാണ് സന്ത് രവിദാസ്.

ജാതി വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനില്‍ നിന്നാണ്. ഒരിക്കല്‍ ഗുരു രാമാനന്ദന്‍ ഗംഗാസ്‌നാനത്തിന് പോകുമ്പോള്‍ ഇരുട്ടില്‍ അറിയാതെ രവിദാസിന്റെ ശരീരത്തില്‍ തട്ടി. ഉടനെ രവിദാസ് ‘റാം റാം’ എന്ന് ഉച്ചരിച്ചു. താനാരാണെന്ന ഗുരുവിന്റെ ചോദ്യത്തിന് ‘രവിദാസ് എന്ന ചെരുപ്പുകുത്തി’ എന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഇന്നു മുതല്‍ നീ എന്റെ ശിഷ്യനാണ്’ എന്ന് പറഞ്ഞ് ഗുരു രവിദാസിനെ ചേര്‍ത്തുപിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഗുരു നല്‍കിയ ആ അംഗീകാരം മറ്റൊരു സാമൂഹ്യ നവോത്ഥാന നായകനെ സൃഷ്ടിക്കുകയായിരുന്നു.
‘ബേഗംപുര’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കാവ്യത്തില്‍ സാമൂഹിക സമത്വത്തിന്റെ ഉദാത്തമായ ഭാവനയാണ് അദ്ദേഹം പങ്കുവെക്കുന്നത്.

‘ബേഗം പുരാ ശഹര്‍ കോ നാവൂ
ദുഖ് അന്ദോഹ് നഹീ തിഹി ഠാവൂ…’
അതായത്, ‘ബേഗംപുര’ എന്നൊരു നഗരമുണ്ട്; അവിടെ ദുഃഖമോ അനീതിയോ ഇല്ല. നികുതിപ്പീഡനങ്ങളോ ഭയമോ അപമാനമോ ഇല്ലാത്ത, എല്ലാവരും സമഭാവനയോടെ ജീവിക്കുന്ന ഒരു മാതൃകാ സമൂഹത്തെ അദ്ദേഹം ഇതിലൂടെ അവതരിപ്പിക്കുന്നു. അധുനിക ജാനാധിപത്യ സമത്വാധിഷ്ടിത സമൂഹ സങ്കല്‍പത്തോടൊപ്പമോ അതിനുമപ്പുറത്തോ ഉള്ള സങ്കല്‍പ്പമാണിത്.തന്റെ സങ്കല്‍പ്പത്തിലെ സമൂഹത്തെക്കുറിച്ച് രവിദാസ് പറയുന്നു:

‘ഐസാ ചാഹൂം രാജ് മേം,
ജഹാം മിലേ സഭന്‍ കോ അന്ന
ഛോട്ടേ ബഡേ സഭ് സമ വസേ,
രവിദാസ് രഹേ പ്രസന്ന’
ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്ന, ഉച്ചനീചത്വങ്ങളില്ലാത്ത ഒരു രാജ്യം ഉണ്ടാകുമ്പോള്‍ മാത്രമേ രവിദാസ് സന്തുഷ്ടനാവുകയുള്ളൂ എന്നാണ് ഇതിനര്‍ത്ഥം.
‘ജാതി ജന്‍മേ നഹീം പൂഛീ ജാതി”
മനുഷ്യനെ ‘ വിലയിരുത്തേണ്ടത്
ജന്മജാതിയാല്‍ അല്ല, മറിച്ച് അവന്റെ ഗുണവും ഭക്തിയും ഒക്കെ കണക്കിലെടുത്താണ്.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”
എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിലെ അതേ ആശയമാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സന്ത് രവിദാസും ഉയര്‍ത്തിപ്പിടിച്ചത്.ജാതി-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഇല്ലാത്ത സമൂഹം എന്നതാണ് രവിദാസിന്റെ അടിസ്ഥാന കാഴ്ചപ്പാട്.

ആത്മീയതയെന്നത് സാമൂഹിക ഉത്തരവാദിത്വം കൂടിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ഭക്തിപ്രസ്ഥാനത്തിലെ എല്ലാ കവികളും മുന്നോട്ട് വച്ചിട്ടുണ്ട് . സന്ത് രവിദാസും ഭക്തി വ്യക്തിപരമായ മോക്ഷത്തിന് മാത്രമല്ല എന്നും അത് സാമൂഹിക നീതിയിലേക്കുള്ള മാര്‍ഗ്ഗമാണെന്നും കണിച്ചുതന്നു. അതിനായി അദ്ദേഹം ഭക്തി ഗീതങ്ങളെ ജനജീവിതവുമായി ബന്ധിപ്പിച്ചു. ജീവിതത്തിലും ഇതേ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഭക്തമീര എന്ന പേരിലറിയപെടുന്ന മീരാബായ് രവിദാസിനെ സ്വികരിക്കുന്നതും ഇതേ പശ്ചാത്തലത്തില്‍ നോക്കിക്കാണണം .

ഉന്നതകുലജാതയും രാജവംശംജയുമായ മീരാഭായിയെ ശിഷ്യയായി സ്വീകരിച്ചതിലും സാമൂഹ്യ സമരസതയ്‌ക്കായുള്ള സാമൂഹ്യ വിപ്‌ളവം നമുക്ക് ദര്‍ശിക്കാം

പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭക്തകവിയെന്ന നിലയില്‍ രാമനാമത്തില്‍ മനസ്സ് ലയിക്കുന്നവന്‍ ലോകത്തെ തന്നെ ജയിച്ചവനാണ് അഹങ്കാരമില്ലാതെയുള്ള ഈ ജയമാണ് യഥാത്ഥ ഇശ്വരാരാധാനയെന്ന് ‘രാം നാമ് രത്തേ ജഗ ജീതാ” എന്ന വരികളിലൂടെ ഓര്‍മ്മിപ്പിക്കുന്ന കവി ആത്മസര്‍പ്പണത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്.

ഭാരതത്തിന്റെ ചരിത്രത്തില്‍ സാമൂഹിക മുന്നേറ്റത്തെ സ്വാധീനിച്ച നിരവധി ആന്മീയ വിഭൂതികള്‍ ഉണ്ടായിരുന്നു. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമ്മുടെ മുന്നോട്ട് പോക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ അത്തരത്തില്‍ ഉന്നതമായ സാമൂഹിക ബോധവും സമാജിക സമരസതാ മനോഭാവവും ഉണര്‍ത്തിവിട്ട സമാജോദ്ധാരകന്‍ എന്ന നിലയില്‍ എക്കാലത്തും സന്ത് രവിദാസ് ഓര്‍മ്മിക്കപ്പെടും.

 

Tags: varanasiസന്ത് രവിദാസ്ജിSant Ravidasji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Kerala

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.