തിരുവനന്തപുരം: കേരളത്തിലെ മലപ്പുറത്ത് നടന്ന കുംഭമേളയില്‍ ദിവസേന പതിനായിരം പേരെ പ്രതീക്ഷിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് പേര്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണഹിന്ദുവിശ്വാസികളുടെ ഇത്രയും വലിയ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ഇപ്പോഴിതാ ഇതിന് രാമസിംഹന്‍ പറഞ്ഞ ഒരു കമന്‍റ് വൈറലായി പ്രചരിക്കുന്നു. ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്നായിരുന്നു രാമസിംഹന്റെ പ്രസ്താവന. 1921ലാണ് മലപ്പുറം ജില്ലയില്‍ നടന്ന മാപ്പിള ലഹളയില്‍ നിരവധി ഹിന്ദുക്കള്‍ക്കൊല്ലപ്പെടുകയും നിരവധി ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നിരവധി പേര്‍ ഹിന്ദു കുടുംബങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തത്. അന്ന് അതിന് നേതൃത്വം നല്‍കിയ വാരിയം കുന്നനെ സ്വാതന്ത്ര്യസമരനായകനാക്കാനും കേരളത്തിലെ ചില സിനിമക്കാര്‍ വാരിയം കുന്നനെ നായകനാക്കി സിനിമയെടുക്കാനും അതില്‍ പൃഥ്വിരാജ് എന്ന നടനെ വാരിയന്‍കുന്നനായി അഭിനയിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിവാദമായതോടെ ഈ സിനിമ ഉപേക്ഷിക്കപ്പെട്ടു.
ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയ സ്വാമി ആനന്ദവനം ആണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. 270 വര്‍ഷം മുന്‍പ് തിരുനാവായില്‍ നടന്ന മാഘമഹോത്സവം മുടങ്ങിപ്പോയി. അതാണ് ഇപ്പോള്‍ ഒരു കുംഭമേളയുടെ ശൈലിയില്‍ വീണ്ടും തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത്, നാവാമുകുന്ദ ക്ഷേത്രം സാക്ഷിയായി നടന്നത്. ഇതില്‍ മാതാ അമൃതാനന്ദമയിയും സ്വാമി ചിദാനന്ദപുരിയും മലപ്പുറത്തെ കുംഭമേളയുമായി സഹകരിച്ചു.
ഒട്ടേറെ താരങ്ങള്‍ കൂടി ഭയം മാറ്റിവെച്ച് പരസ്യമായി തന്നെ ഈ ആഘോഷത്തില്‍ പങ്കാളികളായി. നടിമാരായ ജലജ, സോനാനായര്‍, ബാലതാരം ദേവനന്ദ, രചന നാരായണ്‍കുട്ടി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. സിനിമാനിര്‍മ്മതാവ് സുരേഷ് കുമാര്‍ പങ്കെടുത്തു. രചന നാരായണന്‍കുട്ടിയാണ് സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ഭയപ്പെടുന്നു എന്ന കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ആ ഭയം ഇപ്പോള്‍ ഒഴിഞ്ഞുപോയിരിക്കുന്നു എന്നും രചന നാരായണന്‍കുട്ടി സൂചിപ്പിച്ചിരുന്നു.
















