ന്യൂദല്‍ഹി: തന്റെ രണ്ടു കാലുകള്‍ വെട്ടിമാറ്റിയ സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയം ബിജെപി എംപി സദാനന്ദന്‍മാസ്റ്റര്‍ ഇന്ത്യയാകെ കേള്‍ക്കാന്‍ രാജ്യസഭയില്‍ തിങ്കളാഴ്ചയാണ് അവതരിപ്പിച്ചത്. നല്ല ഒഴുക്കുള്ള ഇംഗ്ലീഷിലായിരുന്നു സദാനന്ദന്‍ മാസ്റ്ററുടെ ഈ അവതരണം.
സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗം:
Sadanand Master describes how he lost both his legs in a brutal act of violence by Communists.
A story that every Indian must know. pic.twitter.com/WIZxf7teVv
— Rishi Bagree (@rishibagree) February 2, 2026
നീറുന്ന ഒരു പ്രശ്നം ഇങ്ങിനെയും വ്യക്തതയോടെയും ലളിതമായും ഇംഗ്ലീഷില്‍ അവതരിപ്പിക്കാം എന്ന് സദാനന്ദന്‍ മാസ്റ്റര്‍ കാട്ടിത്തന്നു. ജനാധിപത്യത്തെക്കുറിച്ച് പറയുന്നവര്‍ 21 വര്‍ഷം മുന്‍പ് തനിക്ക് നേരെ ശാരീരിക ആക്രമണം നടത്തി എന്ന് സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ജോണ്‍ ബ്രിട്ടാസും കൂട്ടരും ഉറക്കെ ബഹളം വെയ്‌ക്കുകയായിരുന്നു. പക്ഷെ അത് കാര്യമാക്കാതെ സദാനന്ദന്‍ മാസ്റ്റര്‍ തനിക്ക് സിപിഎമ്മില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന കൊലപാതക രാഷ്‌ട്രീയം വിവരിച്ചു.
എല്‍എല്‍ബിയും പിഎച്ച്ഡിയും എടുത്ത സിപിഎം എംപിമാര്‍ ഇംഗ്ലീഷ് തെറ്റുകൂടാതെ പറയാന്‍ ബുദ്ധിമുട്ടുമ്പോഴാണ് സദാനന്ദന്‍ മാസ്റ്ററുടെ ഈ ലളിതമായ ഇംഗ്ലീഷ് വിവരണം.
















