തിരുവനന്തപുരം: “നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് ലേഖികയുടെ വീഡിയോ മലപ്പുറത്തെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക നടത്തിയ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ തിരുനാവായില്‍ നടക്കുന്ന കുംഭമേള ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളന്മാര്‍ പ്രചരിക്കുകയാണ്. ഏഷ്യാനെറ്റ് ലേഖികയുടെ ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരായ നിരീക്ഷണങ്ങളെയാണ് ട്രോളന്മാര്‍ പഞ്ഞിക്കിടുന്നത്. മഹാകുംഭമേളയില്‍ പങ്കെടുത്തത് എന്തോ വലിയ തെറ്റായിപ്പോയി എന്ന മട്ടിലാണ് ഈ ലേഖിക വിശദീകരിക്കുന്നത്.
ഏഷ്യാനെറ്റ് ലേഖിക പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിക്കുന്ന ടിവി ചാനല്‍ പരിപാടിയുടെ വീഡിയോ:
അന്ന് കേരളത്തിൽ നിന്നും നൂറു കണക്കിന് ആൾക്കാർ യു പി യിൽ നടന്ന കുംഭമേളയിൽ പങ്കെടുത്തത് ചവർ സ്റ്റോറി ചേച്ചിക്ക് സഹിച്ചില്ല ഇപ്പോൾ ഇവിടെ കേരളത്തിൽ മലപ്പുറത്ത് നടക്കുന്ന കുംഭ മേളയിൽ പതിനായിരക്കണക്കിന് മലയാളികൾ പങ്കെടുക്കുന്നത് ചവർ സ്റ്റോറി @sooryasindhu കാണുന്നില്ലേ? pic.twitter.com/K4CcFDXKwn
— ░▒▓█ 𝘾𝙃𝘼𝙉𝘼𝙆𝙔𝘼𝙉 █▓▒░ (@Chanakyan111) January 29, 2026
പ്രയാഗ് രാജില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തിയ മഹാകുംഭമേളയ്‌ക്ക് നൂറു ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുത്തുവെന്നും അത് വലിയ അപരാധമായിപ്പോയി എന്നുമുള്ള മട്ടിലാണ് ഏഷ്യാനെറ്റ് ലേഖിക വിശദീകരിക്കുന്നത്. ആ പ്രമുഖ ജേണലിസ്റ്റ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇങ്ങിനെപ്പോകുന്നു: “ഇക്കുറി ഇങ്ങ് തെക്ക് കേരളത്തില്‍ നിന്നുപോലും നൂറുകണക്കിന് മലയാളികള്‍ ഗംഗാസ്നാനം നടത്തി. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്‍പര്യവും കുംഭമേളാ സ്നാനതല്‍പരതയുമൊക്കെ സിപിഎം ഭരിയ്‌ക്കുന്ന നാട്ടിലെ മലയാളികള്‍ക്കും ഉണ്ടായി എന്ന് ചുരുക്കം. കുംഭമേളയും സ്നാനവും ബിജെപിയെ പ്രീണിപ്പിക്കലും എല്ലാം ഒരു പാട് മലയാളികള്‍ക്ക് ഇപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. നല്ല പരസ്യം, നല്ല പിആര്‍, നല്ല ബിസിനസ്-ഇതെല്ലാം ഒത്തുവന്നപ്പോള്‍ ഇങ്ങ് കേരളത്തില്‍ പോലും കുംഭമേള പ്രിയതരമായി. നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും ആ സ്നാനത്തിന് പോയിട്ടില്ലേ? അതാണ് അതിന്റെ ഇംപാക്ട്. “- ഇങ്ങിനെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ മലയാളികളെ മുഴുവന്‍ അപമാനിക്കുകയായിരുന്നു ഈ ജേണലിസ്റ്റ്.
പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത മലയാളികള്‍ എന്തോ വലിയ ഒരു അപരാധം ചെയ്തു എന്ന മട്ടിലാണ് ഈ ജേണലിസ്റ്റിന്റെ വിശദീകരണം. ഇപ്പോള്‍ മലപ്പുറത്തെ മഹാകുംഭമേളയില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ഒഴുകിയെത്തുമ്പോള്‍ ഏഷ്യാനെറ്റിലെ ഈ പഴയ വീഡിയോയും അത് സൃഷ്ടിച്ച ജേണലിസ്റ്റും പലിയ ട്രോളുകള്‍ക്ക് പാത്രമാവുകയാണ്.















