Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സതീശന്റെ വാക്കും പ്രവര്‍ത്തിയും രണ്ട്; എൻഎസ്എസിനെ എല്ലാ കലപ്പയിലും കെട്ടാമെന്ന് ആരും വിചാരിക്കേണ്ട: ജി.സുകുമാരൻ നായർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 03:41 pm IST
inKerala

പെരുന്ന: ആരുടെയും തിണ്ണയിൽ പോയി യാചിക്കാനില്ലെന്ന നിലപാടാണ് എൻഎസ്എസിൻ്റേതെന്നും ഏത് രാഷ്‌ട്രീയക്കാരൻ വിരട്ടാൻ വന്നാലും അത് നടക്കില്ലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിനെ എല്ലാ കലപ്പയിലും കെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ പാർട്ടികളുടെ പുറകെ പോകുന്ന പ്രശ്നമില്ലെന്നും, ആര് കാണാൻ ആഗ്രഹിച്ചാലും എൻഎസ്എസ് ആസ്ഥാനത്ത് വെച്ച് കാണാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ 140 എംഎൽഎമാരും നായന്മാരായി ജയിച്ചു വന്നാലും എൻഎസ്എസിന് ഒരു ഗുണവുമില്ലെന്നും തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ സംഘടനകള്‍ രാഷ്‌ട്രീയ പാര്‍ട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരൻ നായര്‍ തുറന്നടിച്ചു.

സതീശന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും സതീശൻ പറഞ്ഞത് അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തിൽ ഒന്നും നടക്കില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടക്ക് ഒരു ധൂതനെ അയച്ചിരുന്നു. സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളതെന്നും രാഷ്‌ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എൻഎസ്എസ് തീരുമാനത്തിന് വിപരീതമാവില്ലെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്എസ് പിന്തുണ തേടി വിഡി സതീശൻ മുമ്പ് ഇവിടെ വന്നിട്ടുണ്ട്.

പറവൂരിലെ എൻഎസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണക്കണമെന്ന് ഫോണിൽ വിളിച്ച് താൻ പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എൻഎസ്എസിനെ പറ്റി ഒന്നും അറിയാത്ത ആളുകളാണ് വിഡ്ഢിത്തങ്ങള്‍ അടിച്ചുവിടുന്നത്. ഇത്തവണ പറവൂരിൽ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കും. ആര് പെരുന്നയിൽ വന്നാലും കാണും. തന്റെ വീട്ടിലോട്ട് അലല്ലോ വരുന്നത്. ആരു ഭരിച്ചാലും എൻഎസ്എസിന് പ്രശ്നമില്ല. ആരുടെ മുന്നിലും യാചിക്കാനില്ല. നിയമപരമായി കിട്ടേണ്ടത് ഞങ്ങള്‍ക്ക് കിട്ടണം. അല്ലെങ്കിൽ കോടതിയിൽ പോകുമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.

നിലവിലെ സർക്കാർ ബിജെപിയെയാ കോൺഗ്രസ്‌ പോലെയോ അല്ല. അവർ അവരുടെ രാഷ്‌ട്രീയത്തിലൂടെ ആണ് ജയിച്ചു വന്നത്. ഇപ്പോൾ മന്ത്രിസഭയിൽ എത്ര നായർ മന്ത്രിമാരുണ്ട്? നാടിന്റെ പുരോഗതിക്ക് കുറെ പങ്ക് വഹിച്ചത് സമുദായങ്ങളാണ്. ഭിന്നശേഷി സംവരണം എൻഎസ്എസ് നടപ്പിലാക്കി. അതിൽ ജാതി പോലും നോക്കുന്നില്ല. എല്ലാ മാനേജ്മെന്റുകളും ഇത് നടപ്പിലാക്കണമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്എസ് ന്യൂനപക്ഷ വിരുദ്ധത പറയില്ലെന്നും എല്ലാ സമുദായ അംഗങ്ങളും എൻഎസ്എസിന് വേണ്ടപ്പെട്ടവരാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.

Tags: nsscongressg sukumaran nairv.d satheesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.