തിരുവനന്തപുരം: കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയുടെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ, 2002 ലെ പിഎംഎൽ ആക്ട് പ്രകാരം താൽക്കാലികമായി ഇഡിയുടെ കൊച്ചി സോണൽ ഓഫീസ്, കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയുടെ (കെഎഡബ്ല്യുഎഫ്‌ടിസി) അന്നത്തെ അക്കൗണ്ടന്റായിരുന്ന എം.കെ. ചന്ദ്രനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കേരളത്തിൽ സ്വന്തമാക്കിയ 1.78 കോടി രൂപ വിലമതിക്കുന്ന 3 സ്ഥാവര വസ്തുക്കളും 2 ജംഗമ വസ്തുക്കളും കണ്ടുകെട്ടി.
ഇന്നായിരുന്നു നടപടിയെന്ന് ഇ ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
















