കോട്ടയം: എസ്എന്‍ഡിപി യോഗവുമായുളള ഐക്യ നീക്കത്തില്‍ നിന്ന് പിന്മാറി എന്‍ എസ് എസ്.എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എസ്എന്‍ഡിപിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്‌ട്രീയ താത്പര്യമുണ്ടെന്ന സംശയമുണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതുകൊണ്ടാണ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് താന്‍ പറഞ്ഞതെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യചര്‍ച്ചകള്‍ക്ക് വെളളാപ്പളളി നടേശന്‍ മകനായ തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതിനോട് യോജിപ്പില്ല. എന്‍ഡിഎ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ദൂതനാക്കിയതിലുളള എതിര്‍പ്പ് വെളളാപ്പളളിയെ അറിയിച്ചിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയോട് ചര്‍ച്ചയ്‌ക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിരുന്നു . എന്‍ എസ് എസ് സ്വീകരിച്ച് വരുന്ന സമദൂരം എന്നതിന് എതിരാണ് ഐക്യ നീക്കമെന്ന് മനസിലായെന്ന് അദേഹം പറഞ്ഞു.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ആരും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും ഒരു ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ ഒറ്റയ്‌ക്ക് പോകാന്‍ എന്‍എസ്എസിന് അറിയാം.എസ്എന്‍ഡിപി സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയില്ല. വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ കിട്ടിയത് നല്ല കാര്യമെന്നും അദേഹം പ്രതികരിച്ചു.
എസ് എന്‍ ഡി പി അടക്കം എല്ലാ സമുദായ-മത-രാഷ്‌ട്രീയ സംഘടനകളോടും സൗഹൃദം തുടരുമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍എസ്എസില്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടിയിലും ഉള്‍പ്പെട്ടവര്‍ ഉണ്ട്. അവര്‍ രാഷ്‌ട്രീയത്തെക്കാള്‍ കൂടുതല്‍ സംഘടനയെ സ്നേഹിക്കുന്നുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കില്ല.
















